സ്വന്തം ചെലവിൽ റേഷൻകട ഹൈെടക്കാക്കി കാടാമ്പുഴ മൂസ
text_fieldsമലപ്പുറം: ബിൽ അടിക്കാനും തൂക്കി നല്‍കാനും സാധന സാമഗ്രികള്‍ സ്റ്റോക്ക് ചെയ്യാനുമൊക്കെയായി ഒറ്റമുറിയുള്ള റേഷൻ കടകളാണ് നമ്മൾ കണ്ടു ശീലിച്ചത്. എന്നാൽ, സ്വന്തം ചെലവിൽ ഹൈടെക് റേഷൻ കട തന്നെ സജ്ജീകരിച്ചിരിക്കുകയാണ് കാടാമ്പുഴ മൂസ. കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് കൂടിയായ ഇദ്ദേഹത്തിെൻറ ഉടമസ്ഥതയിൽ കാടാമ്പുഴയിലെ 168ാം നമ്പര്‍ റേഷന്‍ കടയാണ് ആധുനികവത്കരിച്ചത്. 4000 ചതുരശ്ര അടിയിൽ നവീകരിച്ച കടയിൽ അത്യാധുനിക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2500ഒാളം കാർഡ് ഉടമകളാണ് റേഷൻ കടയുടെ പരിധിയിൽ വരുന്നത്.
കമ്പ്യൂട്ടർ സംവിധാനത്തോടെയുള്ള ബില്ലിങ്ങാണുള്ളത്. വിലനിലവാരം രേഖപ്പെടുത്തിയ ഡിജിറ്റല്‍ സ്ക്രീന്‍ ബോര്‍ഡ് റേഷന്‍ കടയിലെ സാധനങ്ങളുടെ സ്റ്റോക്കും വിലയും മനസ്സിലാക്കാന്‍ സഹായിക്കുന്നു. കാർഡുടമകൾക്ക് വിശ്രമ സ്ഥലവും ഒരുക്കിയിട്ടുണ്ട്. മണ്ണെണ്ണ വിതരണം ചെയ്യുന്നതിനും പ്രത്യേക സൗകര്യമുണ്ട്. സെന്‍സര്‍ ഘടിപ്പിച്ച സംവിധാനത്തിലൂടെ ഓരോരുത്തർക്കും അനുവദിച്ച മണ്ണെണ്ണ അവരുടെ കന്നാസിലോ കുപ്പിയിലോ നിറയും. സാധനങ്ങള്‍ തൂക്കി നല്കുന്ന സമയത്ത് തൂക്കം രേഖപ്പെടുത്തിയ സ്ക്രീന്‍ ബോര്‍ഡ് കാര്‍ഡുടമകള്‍ കാണുന്ന തരത്തില്‍ പുറത്ത് സ്ഥാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് 3.30ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ തുറന്ന് കൊടുക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

