ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്തു; കാപ്പ പ്രതി പിടിയിൽ
text_fieldsറബീഹ്
തിരൂർ: ചായ കുടിച്ചതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ വയോധികൻ നടത്തുന്ന തട്ടുകടയിൽ അതിക്രമിച്ച് കയറി കട തകർത്ത കേസിലെ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പറവണ്ണ മരക്കാർകണ്ടി വീട്ടിൽ റബീഹ് (27) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ഗുണ്ടയുമാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി പറവണ്ണ മസ്ജിദിന് സമീപം 65 വയസ്സുള്ള വയോധികൻ ഉപജീവനമാർഗമായി നടത്തിവന്നിരുന്ന തട്ടുകടയിലാണ് സംഭവം. സംഭവത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും കടയുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

