Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലത്തായി; നീതിയെ...

പാലത്തായി; നീതിയെ ലാത്തിയും എഫ്.ഐ.ആറും കൊണ്ട് തടയാനാവില്ല –എം.എസ്​.എഫ്

text_fields
bookmark_border
പാലത്തായി; നീതിയെ ലാത്തിയും എഫ്.ഐ.ആറും കൊണ്ട് തടയാനാവില്ല –എം.എസ്​.എഫ്
cancel

മ​ല​പ്പു​റം: നീ​തി​ക്കാ​യി ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ത്തി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​രെ ലാ​ത്തി​കൊ​ണ്ടും എ​ഫ്.​ഐ.​ആ​ർ കൊ​ണ്ടും ത​ട​ഞ്ഞു നി​ർ​ത്താ​നാ​വി​ല്ലെ​ന്ന് എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​കെ. ന​വാ​സ്. പാ​ല​ത്താ​യി പീ​ഡ​ന കേ​സ് അ​ട്ട​മ​റി​ക്കെ​തി​രെ എം.​എ​സ്.​എ​ഫ് ക​ണ്ണൂ​രി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നു നേ​രെ പൊ​ലീ​സ് ന​ട​ത്തി​യ അതിക്രമത്തി​നെ​തി​രെ മ​ല​പ്പു​റ​ത്ത്​ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ​അ​ദ്ദേ​ഹം.

ക​ള്ള​ന്മാ​ർ​ക്കും കൊ​ള്ള​ക്കാ​ർ​ക്കും പീ​ഡ​ന​വീ​ര​ന്മാ​ർ​ക്കും ഭ​ര​ണ​ത്തി​െൻറ ത​ണ​ലി​ൽ സം​ര​ക്ഷ​ണ ക​വ​ചം ഒ​രു​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് അ​പ​മാ​ന​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ല​പ്പു​റം പാ​സ്‌​പോ​ർ​ട്ട് സേ​വ ഓ​ഫി​സ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം കു​ന്നു​മ്മ​ലി​ൽ സ​മാ​പി​ച്ചു. ച​ട​ങ്ങി​ൽ എം.​എ​സ്.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ മു​തു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​​ൻ​റ്​ ഫാ​രി​സ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ത്തി.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. വ​ഹാ​ബ്, കെ.​എം. ഇ​സ്മാ​യി​ൽ, ന​വാ​ഫ് ക​ള്ളി​യ​ത്ത്, അ​ഖി​ൽ കു​മാ​ർ, ജ​സീ​ൽ പ​റ​മ്പ​ൻ, ന​സീ​ഫ് ഷെ​ർ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:msf
Next Story