ചേലേമ്പ്രയെ പ്ലാസ്റ്റിക് മുക്തമാക്കാൻ ‘ജീവാംശം’ പദ്ധതിക്ക് ഇന്ന് തുടക്കം
text_fieldsചേലേമ്പ്ര: ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളും ദേവകി അമ്മ മെമ്മോറിയൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്ന് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ജീവാംശം പദ്ധതിക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാവും.
രാവിലെ 8.30 മുതൽ ചേലേമ്പ്രയിലെ 18 വാർഡുകളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അനധ്യാപകരും കുടുംബശ്രീ അംഗങ്ങളും ഹരിത കർമസേനയും വിവിധ ക്ലബുകളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും െറസിഡന്റ്സ് അസോസിയേഷനുകളുടെയും സഹായത്തോടെ പൊതു ഇടങ്ങൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുകയാണ് ആദ്യപടി. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഹരിത കർമസേനക്ക് കൈമാറും.
അതേ ദിവസംതന്നെ വീടുകളിൽ നോട്ടീസ് വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ പി. മനോജ് കുമാർ, ജീവാംശം പദ്ധതി കൺവീനർ ശ്വേത അരവിന്ദ്, ദേവകി അമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് അസി. മാനേജർ വി. സുരേഷ്, മീഡിയ പബ്ലിസിറ്റി കൺവീനർ ഇ.പി. ബൈജീവ്, മീഡിയ പബ്ലിസിറ്റി ജോ. കൺവീനർ പി. രജീഷ്, ഗതാഗത കമ്മിറ്റി ജോ. കൺവീനർ എൻ. സുരേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

