കാലിക്കറ്റ് സര്‍വകലാശാല വനിത ഹോസ്റ്റലിൽ മഞ്ഞപ്പിത്തം; പ്രതിരോധ പ്രവർത്തനം ഊർജിതം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വനിത ഹോസ്റ്റലിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യ വിഭാഗം.
നിലവിൽ രണ്ട് വിദ്യാർഥികൾക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടുതൽ പേരിലേക്ക് രോഗ ബാധ ഉണ്ടാകാതിരിക്കാൻ ശുചിത്വ - ബോധവത്കരണ പ്രവർത്തനം ശക്തിപ്പെടുത്തിയ അധികൃതർ ഹോസ്റ്റലിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചു. ഫെബ്രുവരി 11നാണ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിക്ക് മഞ്ഞപ്പിത്തമാണെന്ന കാര്യം വാര്‍ഡനെ അറിയിച്ചത്.
ഉടനെ തന്നെ മുറിയില്‍ കൂടെ താമസിച്ചിരുന്നവരോട് പരിശോധനക്ക് ആവശ്യപ്പെട്ടു. 12ന് പരിശോധനാഫലം വന്നപ്പോള്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഹോസ്റ്റലിലും പരിസരത്തും പരിശോധന
തേഞ്ഞിപ്പലം: സർവകലാശാല വിദ്യാർഥികളിൽ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാഴാഴ്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റീന, വാര്‍ഡംഗം ബിജിത എന്നിവര്‍ സർവകലാശാല വനിത ഹോസ്റ്റലും അടുക്കളയും പരിസരവും സന്ദര്‍ശിച്ചു. ഹോസ്റ്റലിലും പരിസരങ്ങളിലും ശുചിത്വ പ്രശ്നങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചു. അതേസമയം, മഞ്ഞപ്പിത്തം പടരുന്നുവെന്നും അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നതുമായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും വിദ്യാര്‍ഥിനികളില്‍ ഭീതിപടര്‍ത്തുന്നതുമാണെന്ന് രജിസ്ട്രാര്‍ പ്രതികരിച്ചു. രോഗബാധിതരെ ചികിത്സക്കും വിശ്രമത്തിനുമായി വീട്ടിലേക്കയച്ചിട്ടുണ്ട്.
തേഞ്ഞിപ്പലം ഹെല്‍ത്ത് ഇന്‍സ്പെക്ടറും സംഘവും പ്രതിരോധനിര്‍ദേശങ്ങള്‍ പാലിക്കുകയും നൽകിയതായും രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ പറഞ്ഞു. കാമ്പസിലെ കുടിവെള്ളം എല്ലാമാസവും പരിശോധന നടത്തുന്നുണ്ട്. പുറത്ത് നിന്നുള്ള ഭക്ഷണവും വെള്ളവും കഴിക്കുന്ന വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

