Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ മരം വീണു; ഗുരുതര പരിക്കേറ്റ വിദ്യാർഥിക്ക് ദാരുണാന്ത്യം

text_fields
bookmark_border
athuldev
cancel
camera_alt

അതുൽദേവ്

വണ്ടൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ ആൽമരം പൊട്ടിവീണ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാർഥി മരിച്ചു. മമ്പാട് തെക്കുംപാടത്ത് അതുൽദേവ് (17) ആണ് മരിച്ചത്. പരിക്കേറ്റ് അബോധാവസ്ഥയിലായ അതുൽദേവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്.

സംസ്ഥാന പാതയിലെ പോരൂർ പുളിയക്കോട് അങ്ങാടിക്ക് സമീപം ചൊവ്വാഴ്ച വൈകുന്നേരം 4.45ഓടെയായിരുന്നു അപകടം. വഴിക്കടവ് തൃശൂർ റൂട്ടിലോടുന്ന ഡ്രൈവ് വൺ ബസിനു മുകളിലേക്കാണ് ആൽമരം പൊട്ടിവീണത്. മൂർക്കനാട് ഐ.ടി.ഐ വിദ്യാർഥിയാണ് മരിച്ച അതുൽദേവ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ITI student died after tree fell on moving bus
Next Story