ഐ.ടി.ഡി.പിയുടെ ഉടക്ക്; ഗീതയുടെ വീട് പാതിവഴിയിൽ
text_fieldsനിർമാണം പാതിവഴിയിലായ വീടിനുമുന്നിൽ ഗീത
ചോക്കാട്: ചോക്കാട് ചിങ്കക്കല്ലിലെ ആദിവാസി സ്ത്രീയായ ഗീതയുടെ വീട് നിർമാണം നീളുന്നു. ഐ.ടി.ഡി.പിയുടെ കടുംപിടിത്തമാണ് നിർമാണം വീണ്ടും പാതി വഴിയിലാക്കിയത്. നിർമാണം പൂർണമായി കഴിഞ്ഞാലേ ബാക്കി പണം തരൂ എന്ന ഐ.ടി.ഡി.പി നിലപാടാണ് ആദിവാസി കുടുംബത്തിന് വിനയായത്.
വനഭൂമിയിലാണ് എന്ന പേരിൽ പത്തു വർഷം മുമ്പ് തടഞ്ഞ നിർമാണത്തിന് ആറ് മാസം മുമ്പാണ് വീണ്ടും അനുമതി നൽകിയത്. ഇതോടെ നിർമാണം തുടങ്ങിയ വീടിന്റെ കോൺക്രീറ്റ് കഴിഞ്ഞു. എന്നാൽ, വാതിലുകളോ ജനൽ പൊളികളോ സ്ഥാപിച്ചിട്ടില്ല. വൈദ്യുതിയും ലഭിച്ചിട്ടില്ല. അനുവദിച്ച തുകയിൽ ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്. അത് ലഭിച്ചാൽ രണ്ടു വാതിലുകളും ഒരു മുറിക്ക് ജനൽ പാളികളും സ്ഥാപിക്കാം. വൈദ്യുതി കണക്ഷൻ കൂടി ലഭിച്ചാൽ പുതിയ വീട്ടിൽ താമസിക്കാനാകും.
കടുവയും പുലിയും വിഹരിക്കുന്ന വനമധ്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഗീതയും കുടുംബവും കഴിയുന്നത്. ഫണ്ടിനു വേണ്ടി കെഞ്ചിയ തന്നോട് അധികൃതർ നിർദയമാണ് പെരുമാറിയതെന്ന് ഗീത പറഞ്ഞു. ചിങ്കക്കല്ല് ആദിവാസികളുടെ കാര്യത്തിൽ ഐ.ടി.ഡി.പിയോ ഗ്രാമ, ബ്ലോക്കു പഞ്ചായത്തുകളോ റവന്യൂ വകുപ്പോ തിരിഞ്ഞുനോക്കുന്നില്ല എന്ന പരാതിയാണ് ആദിവാസി കുടുംബങ്ങൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

