ബി.ജെ.പി ഒഴികെ ഏത് പാർട്ടിയിലേക്ക്പോകുന്നതിലും തെറ്റില്ല –ബാവ ഹാജി
text_fieldsമലപ്പുറം: 48 വർഷമായി പാർട്ടിയിൽ പ്രവർത്തിച്ചിട്ടും തന്നെ വേണ്ടപോലെ പരിഗണിച്ചില്ലെന്ന് സി.പി. ബാവ ഹാജി പറഞ്ഞു. ശാരീരികമായും സാമ്പത്തികമായും താൻ പാർട്ടിയിൽ പ്രവർത്തിച്ചയാളാണ്. ആ പരിഗണന തനിക്ക് കിട്ടിയില്ല. ഇങ്ങോട്ട് സഹകരിക്കാത്ത പാർട്ടിയോട് എങ്ങനെ തിരിച്ചു സഹകരിക്കണമെന്നത് തന്നെ അനുകൂലിക്കുന്ന അണികളുടെ തീരുമാനപ്രകാരമാകും. പാർട്ടി പ്രവർത്തകരിൽ വലിയ പ്രതിഷേധം ഉണ്ട്. ബി.ജെ.പി ഒഴികെ ഏത് പാർട്ടിയിലേക്ക് പോകുന്നതിലും തെറ്റില്ല. ബാക്കി തീരുമാനങ്ങൾ അടുത്ത ദിവസം പറയുമെന്നും ബാവ ഹാജി പറഞ്ഞു.
സി.പി. ബാവ ഹാജിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട്പരസ്യ പ്രതിഷേധം
എടപ്പാള്‍: മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.പി. ബാവ ഹാജിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ മാണൂരില്‍ ലീഗ് പ്രവർത്തകർ പ്രതിഷേധം നടത്തി. സംഭവത്തിൽ വട്ടംകുളം പഞ്ചായത്തിലെ രണ്ട് ലീഗ് അംഗങ്ങള്‍ രാജിവെക്കാൻ ഒരുങ്ങിയിട്ടുണ്ട്. താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലെ ഏതെങ്കിലും ഒന്നില്‍ ഇത്തവണ തന്നെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ബാവ ഹാജിയുടെ ആവശ്യം. ഇത് പാര്‍ട്ടി പരിഗണിക്കുമെന്ന് നേതൃത്വം ഉറപ്പുനല്‍കിയിരുന്നത്രെ. വട്ടംകുളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം മന്‍സൂര്‍, രണ്ടാം വാര്‍ഡ് അംഗം ശാന്താ മാധവന് എന്നിവരാണ് പഞ്ചായത്തംഗത്വം രാജി വെക്കുന്നതായി അറിയിച്ച് വട്ടംകുളം പഞ്ചായത്ത് ലീഗ് കമ്മിറ്റിക്ക് കത്ത് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

