Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവുമണ്‍ വെല്‍ഫെയര്‍...

വുമണ്‍ വെല്‍ഫെയര്‍ ഓഫിസര്‍, ജില്ല കോഓഡിനേറ്റര്‍ അഭിമുഖം: യോഗ്യതയുള്ളവരെ അഭിമുഖത്തിന്​ വിളിച്ചില്ലെന്ന്​

text_fields
bookmark_border
വുമണ്‍ വെല്‍ഫെയര്‍ ഓഫിസര്‍, ജില്ല കോഓഡിനേറ്റര്‍ അഭിമുഖം: യോഗ്യതയുള്ളവരെ അഭിമുഖത്തിന്​ വിളിച്ചില്ലെന്ന്​
cancel

മലപ്പുറം: ജില്ല വനിത ശിശു വികസന വകുപ്പിന്​ കീഴില്‍ മഹിള ശക്തി കേന്ദ്ര പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച ഡിസ്​ട്രിക്​ട്​ ലെവൽ സെൻറർ ഫോർ വുമണില്‍ യോഗ്യതയുള്ള പലരെയും അഭിമുഖത്തിന്​ വിളിച്ചില്ലെന്ന്​​ പരാതി. വുമണ്‍ വെല്‍ഫെയര്‍ ഓഫിസര്‍, ജില്ല കോഓഡിനേറ്റര്‍ തസ്​തികകളിൽ കരാര്‍ അടിസ്ഥാനത്തിലുള്ള​ നിയമനത്തിന്​ വെള്ളിയാഴ്​ചയാണ്​ സിവിൽ സ്​റ്റേഷനിൽ അഭിമുഖം നടത്തിയത്​. രണ്ട്​ തസ്​തികകളിലേക്കും 97 പേർ അപേക്ഷ നൽകി. അഭിമുഖം ​മാത്രമാണ്​ ഉണ്ടായിരുന്നത്​. പലരെയും മെയിൽ വഴിയോ ഫോൺ വഴിയോ അഭിമുഖ വിവരം അറിയിച്ചിട്ടില്ലെന്ന്​ ഉദ്യോഗാർഥികൾ പറയുന്നു. സിവിൽ സ്​റ്റേഷനിലെ ഓഫിസിൽ ബന്ധപ്പെട്ടപ്പോഴാണ്​ അഭിമുഖം കഴിഞ്ഞ വിവരം പലരും അറിയുന്നത്​​.

വുമണ്‍ വെല്‍ഫെയര്‍ ഓഫിസര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സില്‍ മാസ്​റ്റർ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വനിതകളുമായി ബന്ധപ്പെട്ട പദ്ധതികള്‍/ പ്രോഗ്രാമുകള്‍ നിർവഹണം നടത്തിയ പരിചയവും ഉണ്ടായിരിക്കണം എന്നതായിരുന്നു യോഗ്യത. ഒരു ഒഴിവാണുണ്ടായിരുന്നത്​.

ജില്ല കോഓഡിനേറ്റര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ വര്‍ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വനിതകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍/വിഷയങ്ങള്‍ സംബന്ധിച്ച് കൈകാര്യം ചെയ്​ത പരിചയവും ഉണ്ടായിരിക്കണം. രണ്ട് ഒഴിവുകളാണുണ്ടായിരുന്നത്. എന്നാൽ, ഹ്യൂമാനിറ്റീസ്​ വിഷയങ്ങളിൽ പി.എച്ച്​ഡി നേടിയവർക്ക്​ പോലും അഭിമുഖ വിവരം നൽകിയിട്ടില്ലെന്ന്​ ഉദ്യോഗാർഥികൾ പറയുന്നു. ഉയർന്ന പ്രായപരിധി 35 വയസ്സായിരുന്നെങ്കിലും പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള ഇളവ്​ പാലിക്കപ്പെട്ടിട്ടില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.

എന്നാൽ, അപേക്ഷയോടൊപ്പം മുഴുവൻ രേഖകൾ ഉൾപ്പെടെ സമർപ്പിച്ചവരെ മാത്രമാണ്​ അഭിമുഖത്തിന്​ വിളിച്ചതെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും​ ജില്ല വുമൺ ആൻഡ്​ ചൈൽഡ് ഓഫിസർ ഹഫ്​സത്ത്​​ പറഞ്ഞു. 35 വയസ്സായവരെ അഭിമുഖത്തിന്​ വിളിച്ചില്ലെന്ന പരാതി പരിശോധിക്കും. 40 പേരെ അഭിമുഖത്തിന്​ വിളിച്ചതിൽ 27 പേർ ജില്ല വുമൺ ഓഫിസർ തസ്​തികയിലേക്കും 13 പേർ ജില്ല കോഓഡിനേറ്റർ തസ്​തികയിലേക്കുമായിരുന്നു​. എല്ലാവരെയും ഫോൺ വഴിയും മെയിൽ വഴിയും അഭിമുഖ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram DistrictInterviewWoman Welfare OfficerDistrict Coordinator
Next Story