Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാരെ...

ഭിന്നശേഷിക്കാരെ വിശേഷിപ്പിക്കേണ്ടത്​ ദൃഢനിശ്ചയക്കാരെന്ന്​ ^മന്ത്രി

text_fields
bookmark_border
V Abdurahiman
cancel

മ​ല​പ്പു​റം: ഭി​ന്ന​ശേ​ഷി​ക്കാ​രെ ദൃ​ഢ​നി​ശ്ച​യ​ക്കാ​രെ​ന്നാ​ണ്​ വി​ശേ​ഷി​പ്പി​ക്കേ​ണ്ട​തെ​ന്ന്​ കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ. അ​ന്ത​ർ​ദേ​ശീ​യ ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ ​ മ​ല​പ്പു​റം സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൃ​ഢ​നി​ശ്ച​യ​മു​ള്ള മ​ന​സ്സോ​ടെ​യാ​ണ്​ അ​വ​ർ കാ​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​ത്. ഇ​തി​നാ​ലാ​ണ്​ അ​വ​രെ ദൃ​ഢ​നി​ശ്ച​യ​ക്കാ​ർ എ​ന്ന്​ വി​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ജി​ല്ല​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ പു​ന​ര​ധി​വാ​സ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ര​ണ്ട് വ​ര്‍ഷ​ത്തി​ന​കം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്​​മ​ശ്രീ പു​ര​സ്​​കാ​രം നേ​ടി​യ ബാ​ല​ൻ പൂ​തേ​രി​യെ ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ദ​രി​ച്ചു.

2020ലെ ​ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്​​കാ​രം നേ​ടി​യ അ​ൽ​വീ​ന​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ എം.​കെ. റ​ഫീ​ഖ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്രോ​ഷ​ർ പ്ര​കാ​ശ​നം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ.​എ. ക​രീ​മും ഉ​ണ​ർ​വ്​ 2021 ക​ലാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ്​ കാ​ടേ​രി​യും നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന്​ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

തി​രൂ​ർ തു​ഞ്ച​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ്​ അ​സി. പ്ര​ഫ. കെ. ​അ​ബ്​​ദു​ൽ നാ​സ​ർ, മ​ല​പ്പു​റം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജ​യ​ശ്രീ രാ​ജീ​വ്, കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ജാ​ഫ​ർ ക​ക്കൂ​ത്ത്, ജി​ല്ല വ​നി​ത ശി​ശു​വി​ക​സ​ന ഒാ​ഫി​സ​ർ എ. ​ഷ​റ​ഫു​ദ്ദീ​ൻ, എ​സ്.​എ​സ്.​െ​​ക ജി​ല്ല പ്രോ​ഗ്രാം ഒാ​ഫി​സ​ർ ടി.​എ​സ്. സു​മ, നാ​ഷ​ന​ൽ ലെ​വ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി​നി​ൽ​ദാ​സ്​ പൂ​ക്കോ​ട്ട്, വ​ള്ളി​ക്കാ​പ്പ​റ്റ അ​ന്ധ​വി​ദ്യാ​ല​യം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി. ​അ​ബ്​​ദു​ൽ ക​രീം, സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സി.​ടി. നൗ​ഫ​ൽ, കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ബ്ലൈ​ൻ​ഡ്​ ജി​ല്ല സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്​​ണ​ൻ, സ്​​പെ​ഷ​ൽ സ്​​കൂ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സി. ​അ​ൽ​ഫോ​ൺ​സ, ഡി.​എ.​പി.​എ​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ മ​മ്പു​റം, പ​രി​വാ​ർ ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ റ​ഷീ​ദ്, പി.​എ.​ഐ.​ഡി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷൗ​ക്ക​ത്ത​ലി, ഡി​ഫ​റ​ൻ​റ്​​ലി ഏ​ബ്​​ള്‍ഡ് പേ​ഴ്സ​ൻ​സ്​ വെ​ല്‍ഫെ​യ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി കെ. ​വാ​സു​ദേ​വ​ന്‍, എ.​കെ.​ഡ​ബ്ല്യു.​ആ​ര്‍.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ലിം കി​ഴി​ശ്ശേ​രി, ഇ. ​അ​ബ്ബാ​സ്, പി.​ടി. മു​ഹ​മ്മ​ദ് അ​സ​റ​ത്ത് ​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല സാ​മൂ​ഹി​ക നീ​തി ഒാ​ഫി​സ​ർ കെ. ​കൃ​ഷ്​​ണ​മൂ​ർ​ത്തി സ്വാ​ഗ​ത​വും സീ​നി​യ​ർ സൂ​പ്ര​ണ്ട്​ വി.​വി. സ​തീ​ദേ​വി ന​ന്ദി​യും പ​റ​ഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disabled persons
News Summary - International Day of Disabled Persons
Next Story