ഇന്‍റർനാഷണൽ അറബിക് ലിറ്ററേച്ചർ ഫെസ്റ്റ് സമാപിച്ചു
text_fieldsമലപ്പുറം: അറബി ഭാഷ ദിനാചരണത്തിന്റെ ഭാഗമായി സമീൽ ഇന്റർനാഷനൽ അറബിക് അക്കാദമി സംഘടിപ്പിച്ച ഒരു മാസം നീണ്ട ഇന്റർനാഷണൽ അറബിക് ലിറ്ററേച്ചർ ഫെസ്റ്റ് സമാപിച്ചു. ആധുനിക അറബി സാഹിത്യത്തെ കുറിച്ച് 12 സെഷനുകളിലായി ഇന്റർനാഷനൽ യൂണിവേഴ്സിറ്റികളിലെ അധ്യാപകരും പണ്ഡിതരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയറിൽ സ്പോക്കൺ അറബിക്, അറബിക് കാലിഗ്രാഫി, അറബിക് ന്യൂസ് പേപ്പർ റീഡിങ്, ഫോളോവിങ് അറബിക് ചാനൽസ് തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലകളും നടന്നു.
സമാപന ചടങ്ങിൽ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള അറബി സാഹിത്യകാരൻമാരും ചിന്തകരും സംബന്ധിച്ചു. റിയാദ് കിങ് സഊദ് യൂണിവേഴ്സിറ്റി പ്രഫസർ ഡോ. അബുൽ മആത്തി ഖൈരി അൽറമാദി ഉൽഘാടനം നിർവഹിച്ചു. സമാപന ചടങ്ങിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി പ്രഫ. ഡോ. രിള് വാനു റഹ്മാൻ, ഡൽഹി ജാമിഅ മില്ലിയ യൂണിവേഴ്സിറ്റി അറബിക് തലവൻ ഡോ. നസീം അഹ്മദ് നദ് വി, ലക്നൗ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, അറബിക് പ്രഫസർ ഡോ. നദീർ അഹ്മദ് നദ് വി, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ നദ്‌വി, വയനാട് ഡബ്ല്യൂ.എം.ഒ കോളജ് മുൻ ഹെഡും അറബിക് എഴുത്തുകാരനുമായ ഡോ. ജമാലുദ്ദീൻ ഫാറൂഖി, അൽജാമിഅ അൽ ഇസ്‍ലാമിയ ശാന്തപുരം അറബിക് പ്രഫ. അബ്ദുൽ ഹഫീദ് നദ് വി, ഹൈദരാബാദ് മൗലാന ആസാദ് നാഷനൽ ഉറുദു യൂണിവേഴ്സിറ്റി അസി. പ്രഫ. ഡോ. സഈദ് ബിൻ മഖാഷിൻ, ഡോ. സുമാമ ഫൈസൽ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

