Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇൻറർലോക്ക് പതിക്കൽ...

ഇൻറർലോക്ക് പതിക്കൽ ഇഴയുന്നു; ഓണാഘോഷത്തിനിടെ ഗതാഗതക്കുരുക്ക് രൂക്ഷം

text_fields
bookmark_border
ഇൻറർലോക്ക് പതിക്കൽ ഇഴയുന്നു; ഓണാഘോഷത്തിനിടെ ഗതാഗതക്കുരുക്ക് രൂക്ഷം
cancel
camera_alt

ചെ​ങ്കോ​ട് പാ​ല​ത്തി​ൽ പാ​തി​വ​ഴി​യി​ൽ നി​ല​ച്ച ഇ​ൻ​റ​ർ​ലോ​ക്ക് പ​തി​ക്ക​ൽ

കാ​ളി​കാ​വ്: മ​ല​യോ​ര പാ​ത​യി​ൽ ചെ​ങ്കോ​ട്- ഈ​നാ​ദി പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡി​ൽ ഇ​ൻ​റ​ർ​ലോ​ക്ക് പ​തി​ക്കു​ന്ന പ്ര​വൃ​ത്തി ഇ​ഴ​യു​ന്നു. ഇ​തോ​ടെ പാ​ലം അ​പ്രോ​ച്ച് റോ​ഡ് ഭാ​ഗ​ത്ത് ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​യി. ഒ​രാ​ഴ്ച മു​മ്പാ​ണ് പൊ​ളി​ഞ്ഞ റോ​ഡി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ താ​ൽ​ക്കാ​ല സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ ഇ​ൻ​റ​ർ​ലോ​ക്ക് പ​തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​തി​നി​ട​യി​ലാ​ണ് റോ​ഡി​ൽ പ​തി​ച്ച പു​തി​യ ക​ട്ട​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന പ​രാ​തി ഉ​യ​ർ​ന്നു. അ​തോ​ടെ പ​തി​ച്ച ക​ട്ട​ക​ൾ മു​ഴു​വ​ൻ എ​ടു​ത്ത് മാ​റ്റി.

ഇ​ൻ​റ​ർ​ലോ​ക്ക് പ​തി​ക്ക​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്‌. ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ ജ​നം ദു​രി​ത​ത്തി​ലാ​യി. ക​രു​വാ​ര​കു​ണ്ട് - കാ​ളി​കാ​വ് -പൂ​ക്കോ​ട്ടും​പാ​ടം മ​ല​യോ​ര ഹൈ​വേ​യി​ൽ ഉ​ൾ​പ്പെ​ട്ട ക​ല്ലാ​മൂ​ല, ചെ​ങ്കോ​ട് പാ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ പാ​ലം നി​ർ​മാ​ണം നീ​ണ്ട​തോ​ടെ​യാ​ണ് ഇ​രു​ഭാ​ഗ​വും ഇ​ന്റ​ർ​ലോ​ക്ക് പ​തി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് കെ.​ആ​ർ.​എ​ഫ്.​ബി. പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ഇ​ൻ​റ​ർ​ലോ​ക്ക് പ​തി​ക്ക​ൽ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​തെ​ന്നാ​ണ് വ്യാ​പ​ക പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationTraffic JamCrashedinterlock
News Summary - Interlock Work Delayed, Traffic Woes Worsen During Onam Rush
Next Story