Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖം മിനുക്കാൻ കോട്ടക്കൽ; എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

text_fields
bookmark_border
മുഖം മിനുക്കാൻ കോട്ടക്കൽ; എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
cancel

കോട്ടക്കൽ: ആയുർവേദ നഗരമായ കോട്ടക്കൽ നവീകരിക്കുന്നു. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചുള്ള നവീകരണമാണ് നടക്കുക. ഇതിന്റെ ഭാഗമായി പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ നഗരസഭയിൽ പ്രത്യേക യോഗം ചേർന്നു.

ടൗണിൽ ഡ്രൈനേജ്, നടപ്പാത, ഡിവൈഡർ നിർമാണം, കാക്കാത്തോട് പാലം എന്നിവയുടെ പ്രവൃത്തികൾ തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. പ്രാരംഭപ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. കാക്കാത്തോട് പാലം നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. താഴെ കോട്ടക്കൽ മുതൽ കോട്ടക്കൽ ആര്യവൈദ്യശാല ധർമാശുപത്രി വരെയുള്ള ഭാഗങ്ങളിൽ ബസ് സ്റ്റാൻഡിനോട് ചേർന്ന വശം ഡ്രെയിനേജും നടപ്പാതയും ഹാൻഡ് റെയിലും ഉൾപ്പെടുത്തിയുള്ള പ്രവൃത്തിക്ക് എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് എം.എൽ.എ നിർദേശിച്ചു.

ചങ്കുവെട്ടി മിനി റോഡ് , കോട്ടൂർ- ഇന്ത്യനൂർ റോഡ് റബറൈസ് പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിലയിരുത്തി. ചെയർപേഴ്സൻ കെ.കെ. നാസർ, സ്ഥിരം സമിതി അധ്യക്ഷരായ സാജിദ് മങ്ങാട്ടിൽ, ഷഹാന ഷഫീർ, കൗൺസിലർമാരായ ഇബ്രാഹീംകുട്ടി, ഫാത്തിമ മൻസൂറ, ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ പ്രീത പ്രതാപൻ, ഭൂമി ഏറ്റെടുക്കൽ വിഭാഗം സെപഷൽ തഹസിൽദാർ മുഹമ്മദ് മുനീർ, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർ ശ്രീലക്ഷ്‌മി, വില്ലേജ് ഓഫിസർ ടി. പ്രവീൺ, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർ ധീരജ് കുമാർ, നഗരസഭ സെക്രട്ടറി അനുപമ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A meeting was held under the chairmanship of the MLA as part of the Kottakkal renovation to brighten up the face of the city.
Next Story