Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓട്ടോയുടെ നമ്പറിൽ...

ഓട്ടോയുടെ നമ്പറിൽ ഇന്നോവ കാർ; 21,000 പി​ഴ, വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
ഓട്ടോയുടെ നമ്പറിൽ ഇന്നോവ കാർ; 21,000 പി​ഴ, വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt

ഓ​ട്ടോ​യു​ടെ ന​മ്പ​ർ​വെ​ച്ച് ഓ​ടി​യ കാ​ർ വാ​ഹ​ന വ​കു​പ്പ്

ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു

മ​ല​പ്പു​റം: ഓ​ട്ടോ​യു​ടെ ന​മ്പ​ർ വെ​ച്ച് യാ​ത്ര ചെ​യ്ത ഇ​ന്നോ​വ കാ​റി​നെ പൊ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം. എ.​എം.​വി.​ഐ​മാ​രാ​യ പി. ​ബോ​ണി, വി. ​വി​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട​ത്താ​ണി​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ന് പു​റ​മെ വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ​ക്ക് ലൈ​സ​ൻ​സു​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഡ്രൈ​വി​ങ്. 21,000 രൂ​പ പി​ഴ​യി​ട്ടു. കൂ​ടാ​തെ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. എ​ൻ​ഫോ​ഴ്സ്മെ​ന്റ് ജി​ല്ല ആ​ർ.​ടി.​ഒ ഒ. ​പ്ര​മോ​ദ് കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ദേ​ശീ​യ സം​സ്ഥാ​ന പാ​ത​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. എ.​ഐ കാ​മ​റ വ​ന്ന​തി​നു​ശേ​ഷം വ്യാ​ജ വാ​ഹ​ന​ങ്ങ​ളും ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ മാ​റ്റം വ​രു​ത്തി​യ​വ​യു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autoNumber PlateInnova carvehicles impounded
News Summary - Innova car in Auto's number; 21,000 fine, the vehicle was impounded
Next Story