സുധാകരൻ ഖദറിട്ട ആർ.എസ്.എസ് -ഐ.എൻ.എൽ
text_fieldsമലപ്പുറം കുന്നുമ്മലിൽ ഐ.എൻ.എൽ ജില്ല കമ്മിറ്റി ഓഫിസ് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം
ചെയ്യുന്നു
മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനയോടും ന്യൂനപക്ഷങ്ങളോടും രൂപവത്കരണ കാലഘട്ടം മുതൽ യുദ്ധം പ്രഖ്യാപിച്ച ആർ.എസ്.എസിന്റെ പരിശീലന കേന്ദ്രത്തിന് കാവലിരുന്നതിൽ അഭിമാനിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ ഖദറണിഞ്ഞ ആർ.എസ്.എസ് കാരനാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. മലപ്പുറത്ത് ജില്ല കമ്മിറ്റിയുടെ ഓഫിസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻറ് സലാം കുരിക്കൾ, സംസ്ഥാന സെക്രട്ടറി ഒ.ഒ. ഷംസു, ജില്ല ട്രഷറർ റഹ്മത്തുല്ല ബാവ, സി.പി. അബ്ദുൽ വഹാബ്, ഷാജി ശമീർ പാട്ടശ്ശേരി, പറാട്ടി കുഞ്ഞാൻ, പി.കെ.കെ. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.