Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിലക്കയറ്റവും...

വിലക്കയറ്റവും പൂഴ്ത്തിവെപ്പും ഏറനാട് താലൂക്കിൽ മിന്നൽ പരിശോധന

text_fields
bookmark_border
ration shop
cancel

മ​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ലും പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ചും വി​ല​ക്ക​യ​റ്റ​വും പൂ​ഴ്ത്തി​വെ​പ്പും ത​ട​യാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്. ക​ല​ക്ട​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം മ​ല​പ്പു​റം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, പ​ല​ച​ര​ക്ക് ക​ട, പ​ച്ച​ക്ക​റി, ഇ​റ​ച്ചി മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലും റേ​ഷ​ൻ ക​ട​ക​ളി​ലും മ​ഞ്ചേ​രി​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

23ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 13ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ​യും അ​ന്യാ​യ​മാ​യി വി​ല ഈ​ടാ​ക്കു​ന്ന​തും സ്​​റ്റോ​ക്കി​ൽ വ്യ​ത്യാ​സം ഉ​ള്ള​തും ക​ണ്ടെ​ത്തി. ക്ര​മ​ക്കേ​ടു​ക​ളു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ സി.​എ. വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ഓ​ക്സി​മീ​റ്റ​റി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ​യും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഭ​ക്ഷ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി. ​മോ​ഹ​ന​ൻ, കെ.​പി. അ​ബ്​​ദു​ൽ നാ​സ​ർ, പി. ​പ്ര​ദീ​പ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionlokdownhoarding
News Summary - Inflation and hoarding Lightning inspection in Ernad taluk
Next Story