Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശക്തമായ മഴക്ക്​...

ശക്തമായ മഴക്ക്​ സാധ്യത; മലപ്പുറം ജില്ലയിൽ മൂന്നുദിവസം ഓറഞ്ച് അലർട്ട്

text_fields
bookmark_border
Orange alert
cancel
Listen to this Article

മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ടു​ത്ത മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ (ജൂ​ലൈ നാ​ല്, അ​ഞ്ച്, ആ​റ്) കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

മ​ഴ​ക്കെ​ടു​തി​മൂ​ല​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​ന്‍ ജി​ല്ല പൂ​ര്‍ണ​സ​ജ്ജ​മാ​ണ്. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ക്കാ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ര്‍ത്തി​യാ​യി. പൊ​തു​ജ​ന​ങ്ങ​ള്‍ അ​ത​ത് സ​മ​യ​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന ജാ​ഗ്ര​ത നി​ര്‍ദേ​ശ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 115.6 മി.​മീ മു​ത​ല്‍ 204.4 മി.​മീ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വ​ലി​യ അ​ള​വി​ല്‍ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളാ​യ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ഉ​രു​ള്‍പൊ​ട്ട​ല്‍ -മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ അ​തി ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​ധി​കൃ​ത​രു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് മാ​റി​ത്താ​മ​സി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ല്‍ അ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണം.

അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തും മേ​ല്‍ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത​തു​മാ​യ വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷ​യെ മു​ന്‍ക​രു​തി മാ​റി​ത്താ​മ​സി​ക്കാ​ന്‍ ത​യാ​റാ​വ​ണം.

ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ എ​മ​ര്‍ജ​ന്‍സി കി​റ്റ് അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കി വെ​ക്ക​ണം. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റേ​ണ്ട ഘ​ട്ട​ങ്ങ​ളി​ല്‍ പൂ​ര്‍ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ത​യാ​റാ​വ​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ര്‍ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. സ്വ​കാ​ര്യ - പൊ​തു​യി​ട​ങ്ങ​ളി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍ക്കു​ന്ന മ​ര​ങ്ങ​ള്‍/ പോ​സ്റ്റു​ക​ള്‍/ ബോ​ര്‍ഡു​ക​ള്‍ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്ക​ണം.

അ​പ​ക​ടാ​വ​സ്ഥ​ക​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്ത​ണം. ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍ത്തി​ക്കേ​ണ്ട എ​ല്ലാ വ​കു​പ്പു​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കാ​നും ഏ​തു വി​ധ​ത്തി​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ന്‍ സു​സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

ക​ണ്‍ട്രോ​ള്‍ റൂം ​ന​മ്പ​റു​ക​ള്‍
ജി​ല്ല അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ര്‍വ​ഹ​ണ കേ​ന്ദ്രം: 0483 2736320
(ലാ​ന്‍ഡ് ലൈ​ന്‍), 9383464212, 8848922188
(മൊ​ബൈ​ല്‍).
താ​ലൂ​ക്ക്
അ​ടി​യ​ന്ത​ര​ഘ​ട്ട
നി​ര്‍വ​ഹ​ണ കേ​ന്ദ്ര​ങ്ങ​ള്‍
പൊ​ന്നാ​നി:
0494 - 2666038
തി​രൂ​ര്‍: 0494 - 2422238
തി​രൂ​ര​ങ്ങാ​ടി: 0494 - 2461055
ഏ​റ​നാ​ട്: 0483 - 2766121
പെ​രി​ന്ത​ല്‍മ​ണ്ണ:
0493 - 227230
നി​ല​മ്പൂ​ര്‍: 04931 - 221471
കൊ​ണ്ടോ​ട്ടി: 0483 - 2713311

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram district Orange alert
News Summary - In Malappuram district Orange alert for three days
Next Story