Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേ​ലേ​മ്പ്ര...

ചേ​ലേ​മ്പ്ര എ​ൻ.​എ​ൻ.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​നി ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങി​ല്ല

text_fields
bookmark_border
online class
cancel
camera_alt

ചേ​ലേ​മ്പ്ര നാ​രാ​യ​ണ​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി​യ​പ്പോ​ൾ

ചേ​ലേ​മ്പ്ര: വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും കൈ​കോ​ർ​ത്ത​തോ​ടെ ചേ​ലേ​മ്പ്ര നാ​രാ​യ​ണ​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​നി ഓ​ൺ​ലൈ​ൻ ക്ലാ​സ് മു​ട​ക്ക​മി​ല്ലാ​തെ കാ​ണാം. ക​മ്പ്യൂ​ട്ട​റും മൊ​ബൈ​ലും ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ജെ.​ആ​ർ.​സി യൂ​നി​റ്റും മു​ന്നോ​ട്ടു​വ​രു​ക​യാ​യി​രു​ന്നു. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന 13 കു​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​ർ​ക്കാ​വ​ശ്യ​മാ​യ സ്മാ​ർ​ട്ട്ഫോ​ൺ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു സ്കൂ​ൾ.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്കൂ​ൾ ലൈ​ബ്ര​റി​യു​ടെ ഭാ​ഗ​മാ​കും. ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ര​ക്ഷി​താ​ക്ക​ൾ മു​ഖേ​ന സ്കൂ​ളി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം. ഓ​ൺ​ലൈ​ൻ പ​ഠ​നം അ​വ​സാ​നി​ച്ചാ​ൽ തി​രി​ച്ചേ​ൽ​പ്പി​ക്ക​ണം. അ​തി​ന​നു​സൃ​ത​മാ​യ നി​ബ​ന്ധ​ന​ക​ളോ​ട് കൂ​ടി​യാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്ക് ഫോ​ൺ കൈ​മാ​റു​ക.

പ്രി​ൻ​സി​പ​ൽ മ​നോ​ജ് കു​മാ​ർ, പ്ര​ധാ​ന​ധ്യാ​പി​ക ആ​ർ.​പി. ബി​ന്ദു, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് ര​ഞ്ജി​ത്ത്, വി​ക​സ​ന ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​ണ്ണി​കൃ​ഷ്ണ പി​ള്ളാ​ട്ട്, ഓ​ൺ​ലൈ​ൻ ക്ലാ​സ് കോ​ഒാ​ഡി​നേ​റ്റ​ർ വി.​വി. ജി​തേ​ഷ്, എ​ൽ.​എ. പ്രി​യ, സു​ധീ​ർ, ജ​യേ​ഷ്, യ​ദു കാ​വാ​ട്ട്, ഗോ​പ​കു​മാ​ർ, ശ്വേ​താ അ​ര​വി​ന്ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smart phoneonline class
News Summary - In Chelempra N. N. M. H. S. A. A. C Students have to study online
Next Story