കോട്ടക്കലിൽ പ്രവാസി യുവാവിന് ആൾക്കൂട്ട മർദനം
text_fieldsനിലത്തുവീണ് കിടക്കുന്ന ഹാനിഷിനെ കൂട്ടം ചേർന്ന് മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം
കോട്ടക്കൽ: സഹോദരനുമായുള്ള വാക്കുതർക്കത്തിൽ ഇടപ്പെട്ട പ്രവാസി യുവാവിന് ക്രൂര മർദനം. ഗുരുതര പരിക്കേറ്റ പറപ്പൂർ തൂമ്പത്ത് മുനീറിന്റെ മകൻ ഹാനിഷിനെ (23) ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനും കഴുത്തിനും പരിക്കേറ്റ ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
ഹാനിഷിന്റെ കോളജ് വിദ്യാർഥിയായ സഹോദരനും ചില യുവാക്കളും തമ്മിൽ പുത്തൂർ ബൈപാസ് റോഡിൽ വാക്കുതർക്കം ഉണ്ടായിരുന്നതായാണ് പറയുന്നത്. ഹാനിഷിനെ വിളിച്ച് സംഭവം പറഞ്ഞു. ഈ വിഷയത്തിൽ ഇടപ്പെട്ടതാണ് മർദനത്തിന് കാരണമെന്നാണ് സൂചന. പിന്നാലെ വിവിധ വാഹനങ്ങളിൽ ആയുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഹാനിഷിനെ മർദിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തിൽ വാഹനം കയറ്റിയതായും ബന്ധുക്കൾ പറഞ്ഞു. പുത്തൂരിലെ സ്ഥാപനത്തിലുള്ള നിരീക്ഷണ കാമറയിൽ പതിഞ്ഞ മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേസെടുത്ത കോട്ടക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

