അധികൃതരുടെ കണ്ണുവെട്ടിച്ച് അനധികൃത മണ്ണ്-മണല്‍ക്കടത്ത്
text_fieldsതേഞ്ഞിപ്പലം: പൊലീസിന്റെ കണ്ണുവെട്ടിച്ചും സ്വാധീനിച്ചും മണ്ണ്-മണല്‍ക്കടത്ത്. പൊലീസ് സ്റ്റേഷനില്‍നിന്ന് പട്രോളിങ് വാഹനം പുറത്തിറങ്ങുന്നതും തിരിച്ചുകയറുന്നതും വരെ അപ്പപ്പോള്‍ അറിയിക്കാന്‍ ഏജന്റുമാര്‍. അതിനാല്‍ പിടിക്കപ്പെടുന്നത് നാമമാത്രം. ദിവസക്കൂലിക്ക് ആളെ നിര്‍ത്തിയാണ് മണ്ണ്-മണല്‍ മാഫിയ പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നത്.
അതേസമയം വാഹനപരിശോധനക്ക് ഉദ്യോഗസ്ഥര്‍ ഇറങ്ങുന്നത് അനധികൃത കടത്തുകാരെ രഹസ്യമായി അറിയിക്കുന്ന ചില സഹപ്രവര്‍ത്തകരുമുണ്ട്. ജിയോളജി വകുപ്പിന്റെ ഉള്‍പ്പെടെ അനുമതിയില്ലാതെ പല മേഖലകളിലും രാത്രികാലങ്ങളില്‍ അനധികൃത മണ്ണ്-മണല്‍ക്കടത്ത് സജീവമാണ്. പകല്‍ സമയങ്ങളിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കണ്ണുവെട്ടിച്ചും ഇതുതുടരുന്നു.
ആവശ്യക്കാരില്‍നിന്ന് വലിയ വില ഈടാക്കിയാണ് അനധികൃത ഇടപാട്. പൊലീസ് സ്റ്റേഷന് സമീപ പ്രദേശങ്ങളിലും മറ്റ് പ്രധാന അങ്ങാടികളിലും നിരീക്ഷണത്തിന് ഏജന്റുമാരെ നിയോഗിക്കാറുമുണ്ടെന്നറിയുന്നു. ഇവര്‍ മൊബൈല്‍ ഫോണിലൂടെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

