എടരിക്കോടിന്റെ നെല്ലറയിലൂടെ അനധികൃത റോഡ്
text_fieldsഎടരിക്കോട് പാടശേഖരത്ത് നിർമ്മിക്കുന്ന അനധികൃത റോഡ്
എടരിക്കോട് പാടശേഖരത്ത്
നിർമിക്കുന്ന അനധികൃത റോഡ്
എടരിക്കോട് പാടശേഖരത്ത്
നിർമിക്കുന്ന അനധികൃത റോഡ്
എടരിക്കോട് പാടശേഖരത്ത്
നിർമിക്കുന്ന അനധികൃത റോഡ്
എടരിക്കോട് പാടശേഖരത്ത്
നിർമിക്കുന്ന അനധികൃത റോഡ്
കോട്ടക്കൽ: എടരിക്കോട് പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളിലൊന്നായ വാളക്കുളം കൃഷിഭൂമി നികത്തി റോഡ് നിർമിക്കുന്നതിനെതിരെ നെൽവയൽ സംരക്ഷണ സമിതി രംഗത്ത്. കർഷകരെ സഹായിക്കാൻ എന്ന വ്യാജേന പാടം പൂർണമായി നികത്തുന്നതിന് പിന്നിൽ ഭൂമാഫിയകളും റിസോർട്ട് ഉടമകളുമാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പുതുപ്പറമ്പ് മുതൽ അരീക്കൽ വരെ വ്യാപിച്ചു കിടക്കുന്ന തരിശിട്ട പാടം കൃഷിയോഗ്യമാക്കിയതാണ് ഭൂരിഭാഗവും. ഉൽപാദിപ്പിക്കുന്ന നെല്ല് താങ്ങുവില നൽകി സർക്കാർ ഏജൻസികളാണ് സംഭരിക്കുന്നത്. നികത്തിയതോടെ പാടത്തിെൻറ വ്യാപ്തി വലിയതോതിൽ കുറഞ്ഞു. കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്.
പുതുപ്പറമ്പ് കോഴിക്കോടൻ കണ്ട് മുതൽ എടരിക്കോട് വരെ പാടം നികത്തി റോഡ് നിർമാണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും വാർത്ത സമ്മേളനത്തിൽ ചെയർമാൻ അബ്ദുൽ അസീസ് പൂക്കയിൽ, കൺവീനർ കെ. ഉണ്ണികൃഷ്ണൻ, കെ. രാജൻ, എ. വിനീഷ്, കെ. ചന്ദ്രൻ എന്നിവർ പറഞ്ഞു.