അനധികൃത ചെങ്കല്ല് കടത്ത്: നിരവധി വാഹനങ്ങൾ പിടികൂടി
text_fieldsവാഴക്കാട് പൊലീസ് പിടികൂടിയ വാഹനങ്ങൾ
വാഴക്കാട്: രണ്ടുദിവസങ്ങളായി ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ഉൾപ്പെട്ട വാഴക്കാട്, ചീക്കോട് പ്രദേശങ്ങളിൽനിന്ന് നിരവധി വാഹനങ്ങൾ പൊലീസ് പിടികൂടി. അനധികൃത ചെങ്കല്ലും മണ്ണും കടത്തിയ അഞ്ചോളം ടിപ്പറുകളും രണ്ട് മണ്ണ് മാന്തി യന്ത്രവുമാണ് വാഴക്കാട് പൊലീസ് പിടികൂടിയത്.
വാഴക്കാട് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.മണ്ണെടുക്കുകയായിരുന്ന ഒരു മണ്ണ് മാന്തി യന്ത്രവും മണ്ണ് കയറ്റാൻ ഉപയോഗിച്ച ഒരു ടിപ്പറുമാണ് വാഴക്കാട് നൂഞ്ഞിക്കരയിൽനിന്ന് പിടികൂടിയത്. ഈ മേഖലയിൽ വയലുകളിലാണ് മണ്ണ് നിക്ഷേപിച്ചത്.
ചീക്കോട് വില്ലേജ് പടപ്പറമ്പ് തടായി മലമുകളിൽനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച ചെങ്കല്ല് കയറ്റിയ നാല് ടിപ്പറുകളും ചെങ്കല്ല് ഖനനം നടത്തുന്ന കുഴി നിരത്താൻ കൊണ്ടുവന്ന ഒരു മണ്ണ് മാന്തി യന്ത്രവും പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

