അനധികൃത ഖനനം, മണൽക്കടത്ത്: സ്ക്വാഡ് രൂപവത്കരിച്ചു
text_fieldsമലപ്പുറം: പൊതുഅവധി ദിവസങ്ങളിൽ ജില്ലയിലെ അനധികൃത ഖനനം, മണൽക്കടത്ത് തുടങ്ങിയ ഭൂമിസംബന്ധമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കാനും നിയമാനുസൃത നടപടി സ്വീകരിക്കാനുമായി ഏഴ് താലൂക്കിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു.
അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് വിവരം അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
താലൂക്ക് ഓഫിസ് ഫോൺ നമ്പർ: ഏറനാട് -0483 2766121, നിലമ്പൂർ -04931 221471, പെരിന്തൽമണ്ണ -04933 227230, തിരൂർ -0494 2422238, പൊന്നാനി -0494 2666038, തിരൂരങ്ങാടി -0494 2461055, കൊണ്ടോട്ടി -0483 2713311.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

