ഭിന്നശേഷി സൗഹൃദ ബൂത്തില്‍ വോട്ട് ചെയ്താല്‍ മധുരം നുകരാം;ബൂത്തിൽ പ്രത്യേക സൗകര്യം
text_fieldsസർഗാത്മക ചിത്രം
മലപ്പുറം: ജില്ലയിലെ മൂന്ന് പ്രത്യേക ഭിന്നശേഷി സൗഹൃദ ബൂത്തുകളില്‍ വോട്ട് ചെയ്ത് മടങ്ങുന്നവര്‍ക്ക് പ്രത്യേക അഭിനന്ദന കാര്‍ഡും മിഠായിയും ലഭിക്കും. ഇത് ആദ്യമായാണ് വോട്ട് ചെയ്ത് മടങ്ങുന്നവര്‍ക്ക് മധുരവിതരണം ജില്ല ഭരണകൂടവും സ്വീപ്പും നടപ്പാക്കുന്നത്.
മലപ്പുറം നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 152 ഗവ. കോളജ് മലപ്പുറം, മഞ്ചേരി നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 138 മഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 74 ഗവണ്മെന്റ് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ആണ് ഭിന്നശേഷി സൗഹൃദ ബൂത്തുകളായി പ്രവര്‍ത്തിക്കുന്നത്. മലപ്പുറത്തും മഞ്ചേരിയിലും ഭിന്നശേഷി ഉദ്യോഗസ്ഥര്‍ തന്നെയായിരിക്കും പോളിങ് ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുക.
ഭിന്നശേഷിക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നത് സുഗമമാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സഹായത്തിനായി എല്ലാ ബൂത്തിലും വളന്റിയര്‍മാരുണ്ടാകും. ഇതിന് പുറമെ മുഴുവനായും ഭിന്നശേഷി സൗഹൃദമായ മൂന്നു ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

