‘മാധ്യമം’ ഹെൽത്ത് കെയറിന് കാരുണ്യഹസ്തവുമായി ഐ.സി.എച്ച് സ്കൂൾ വിദ്യാർഥികൾ
text_fieldsതാനൂർ ഐ.സി.എച്ച് സ്കൂൾ വിദ്യാർഥികൾ ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് സമാഹരിച്ച്
നൽകിയ തുക പ്രധാനധ്യാപകൻ വി.വി.എൻ. മുഹമ്മദ് അഫ്താഹ് മാധ്യമം ബിസിനസ്
ഡവലപ്മെന്റ് ഓഫിസർ പി. അബ്ദുറഷീദിന് കൈമാറുന്നു
താനൂർ: മാരക രോഗങ്ങൾ ബാധിച്ച നിർധനരെ സഹായിക്കാൻ താനൂർ ഐ.സി.എച്ച് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് കൈമാറി. 1,00,001 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.സ്കൂൾ ഹെഡ് മാസ്റ്റർ വി.വി.എൻ. മുഹമ്മദ് അഫ്താഹിൽനിന്ന് ‘മാധ്യമം’ ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ പി. അബ്ദുറഷീദ് ഏറ്റുവാങ്ങി.
കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ വി.വി.കെ. അസ്റ ഫസൽ, എം.കെ. മിൻഹ മെഹറിൻ, എം. മുഹമ്മദ് അമൽ, ഇ. ഫർഹ ഫൈസൽ, റിമ ഫാത്തിമ, പി.പി. അബ്ദുൽ ബായിസ്, വി.വി.എൻ. ഐസ സൈനബ്, പി.എ. അനായ ഫാത്തിമ, സി.എം. ഫഹീം, എസ്.പി. മുഹമ്മദ് ഷിനൂൻ, ആയിശ വഫ, എൻ.സി. ആയിശ മിൻഹ, ടി. മുഹമ്മദ് ഷഹിൻഷാ, എ. ഫഹ്ന, ടി.പി. മുഹമ്മദ് മുഖ്താർ, യു.എൻ. നസൽ അമാൻ, അബ്ദുൽ അസീസ്, അൻഹ സുഹൈൽ, സെൽഫ പാലക്കവളപ്പിൽ, എം.പി. അഹ്മദ് റസൽ, പി. മുഹമ്മദ് മിഖ്ദാദ്, എ. ഫാത്തിമ സൻഹ, ഫാത്തിമ ദിയ, നിഹ്മ സൈൻ, അബ്സാർ മുഹമ്മദ്, ടി. ലുദ, കെ.പി. റയാൻ എന്നിവർക്കും സ്കൂളിനുമുള്ള മാധ്യമത്തിന്റെ ഉപഹാരങ്ങൾ സമർപ്പിച്ചു.
ചടങ്ങിൽ ഹെഡ് മാസ്റ്റർ വി.വി.എൻ. മുഹമ്മദ് അഫ്താഹ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.പി. ഷംസുദ്ദീൻ, താനൂർ ഇസ്‍ലാമിക് ട്രസ്റ്റ് ചെയർമാൻ എം.എം. അബ്ദുന്നാസർ, ‘മാധ്യമം’ ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ പി. അബ്ദുറഷീദ്, ട്രസ്റ്റ് സെക്രട്ടറി യു.എൻ. സിദ്ദീഖ്, സ്കൂൾ ലീഡർമാരായ എൻ.കെ. ഹാനി സിറാജ്, ബി.പി. ശിഫാന, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

