Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈദരലി തങ്ങൾ മാനവികമൂല്യം ഉയർത്തിപ്പിടിച്ച നേതാവ് -മന്ത്രി
text_fieldsbookmark_border
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ മന്ത്രി അഹമ്മദ്
ദേവർകോവിൽ പാണക്കാട്ടെ വീട്ടിലെത്തിയപ്പോൾ
പാണക്കാട്: മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, പ്രതിനിധാനം ചെയ്ത സമുദായത്തിനും സമൂഹത്തിനും വേണ്ടി നിലകൊണ്ട മഹദ്വ്യക്തിത്വമായിരുന്നു ഹൈദരലി തങ്ങളെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. തന്നെ തേടിയെത്തുന്ന സമസ്ത പ്രശ്നങ്ങളിലും അവസാനവാക്കും അത്താണിയുമാകാൻ തങ്ങൾക്ക് കഴിഞ്ഞെന്നും ദേവർകോവിൽ അനുസ്മരിച്ചു. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലെത്തി കുടുംബത്തെ സന്ദർശിച്ച് മന്ത്രി അനുശോചനം അറിയിച്ചു.
കുടുംബാംഗങ്ങളായ സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലികുട്ടി, ഐ.എൻ.എൽ സംസ്ഥാന നേതാക്കളായ ബി. ഹംസ ഹാജി, കാസിം ഇരിക്കൂർ, എം.എ. ലത്തീഫ് എന്നിവർ സംബന്ധിച്ചു.
Next Story

