വേട്ടസംഘത്തിലെ ഒരാൾ പിടിയിൽ; മൂന്നുപേർ രക്ഷപ്പെട്ടു
text_fieldsഎടക്കര: നായാട്ടിനിടെ സംഘത്തിലൊരാള്‍ വനപാലകരുടെ പിടിയിലായി. മൂന്നുപേര്‍ രക്ഷപ്പെട്ടു. മൂത്തേടം നാരങ്ങാപ്പൊട്ടി കിഴക്കേക്കര സാംകുട്ടിയാണ് (60) പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ച നായാട്ടിനായി കാട്ടില്‍ കയറിയ നാലംഗ സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് സാംകുട്ടി വനപാലകരുടെ മുന്നിലകപ്പെട്ടത്. ഇയാളില്‍നിന്ന് വെടിയുണ്ടകളും കത്തിയും കണ്ടെടുത്തു.
കരുളായി വനം റേഞ്ച് ഓഫിസര്‍ എം.എന്‍. നജ്മല്‍ അമീന്, പടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി. ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.പി. ശ്രീദീപ്, പി. വിജീഷ് കുമാര്‍, വി. വിപിന്‍ മാത്യു, വി.ആര്. വിവേക്, ടി. സുമിത്ത്, കെ. രശ്മി, ഡ്രൈവര്‍ സി. മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

