Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപേമാരി: വീടുകൾ...

പേമാരി: വീടുകൾ തകർന്നു; വൈദ്യുതി ബന്ധം തകരാറിൽ

text_fields
bookmark_border
പേമാരി: വീടുകൾ തകർന്നു; വൈദ്യുതി ബന്ധം തകരാറിൽ
cancel
camera_alt

1. ക​ള​പ്പാ​ട്ടു​മു​ണ്ട റോ​ഡി​ൽ വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ നി​ല​യി​ൽ, 2. കെ.​എ​ൻ.​ജി റോ​ഡി​ൽ മു​പ്പി​നി​യി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ

Listen to this Article

കാ​ളി​കാ​വ്: കാ​ളി​കാ​വ്, ചോ​ക്കാ​ട് മേ​ഖ​ല​യി​ൽ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം. വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. റോ​ഡ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ്സ​പ്പെ​ട്ടു.

മാ​ളി​യേ​ക്ക​ൽ​ക്കു​ന്ന്, അ​ഞ്ച​ച്ച​വി​ടി, ക​ള​പ്പാ​ട്ടു​മു​ണ്ട, പ​രി​യ​ങ്ങാ​ട്, തു​വ്വ​പ്പെ​റ്റ, പൂ​ച്ച​പ്പൊ​യി​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​റ്റ് വീ​ശി​യ​ത്. ക​ന​ത്ത മ​ഴ​യി​ൽ തോ​ടു​ക​ളും പു​ഴ​യും നി​റ​ഞ്ഞൊ​ഴു​കി.

റോ​ഡു​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. തു​വ്വ​പ്പെ​റ്റ​യി​ലെ നെ​ടു​ങ്ങാ​ട​ൻ യൂ​സു​ഫി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗം തെ​ങ്ങ് വീ​ണു പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ക​ള​പ്പാ​ട്ടു​മു​ണ്ട​യി​ലെ പൊ​ട്ടേ​ക്ക​ൽ മു​ഹ​മ്മ​ദ് എ​ന്ന മാ​നു, കെ.​ടി. ചേ​ക്കു​ണ്ണി എ​ന്നി​വ​രു​ടെ അ​മ്പ​തോ​ളം റ​ബ​ർ മ​ര​ങ്ങ​ൾ വീ​ണു. ആ​ലു​ങ്ങ​ൽ അ​ബു​വി​ന്‍റെ തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ​ർ എ​ന്നി​വ മ​റി​ഞ്ഞു​വീ​ണു. പു​ലി​വെ​ട്ടി മ​ജീ​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ തേ​ക്ക് വീ​ണ് കേ​ടു​പാ​ട് പ​റ്റി.

ക​ള​പ്പാ​ട്ടു​മു​ണ്ട​യി​ൽ വ്യാ​പ​ക​മാ​യി മ​രം വീ​ണു. പ​ണി​ക്കൊ​ള്ളി അ​ബ്ദു​ല്ല​യു​ടെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ക​ള​പ്പാ​ട്ടു​മു​ണ്ട​യി​ൽ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി​പോ​സ്റ്റ് പൊ​ട്ടി​വീ​ണി​ട്ടു​ണ്ട്. മാ​ളി​യേ​ക്ക​ൽ​ക്കു​ന്നി​ൽ പ​രു​ത്തി​ക്കു​ന്ന​ൻ ആ​യി​ഷ​യു​ടെ വീ​ട് മ​രം വീ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ടി.​പി. ഷ​റ​ഫു​ദ്ദീ​ൻ, മാ​ഞ്ചേ​രി​ക്കു​രി​ക്ക​ൾ ഹ​സ​ൻ, പു​ളി​യ​ക്കു​ത്ത് മു​നീ​റ, പി.​എം. ഷ​റ​ഫു​ദ്ദീ​ൻ, മ​ഞ്ഞ​പ്പെ​റ്റ കു​ഞ്ഞി, അ​ണ്ടി​ക്കാ​ട​ൻ ഹു​സൈ​ൻ, പ​രു​ത്തി​ക്കു​ന്ന​ൻ അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മു​ക​ളി​ലൂ​ടെ മ​രം വീ​ണു വീ​ടു​ക​ൾ ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി പേ​രു​ടെ റ​ബ​ർ, തേ​ക്ക്, പ്ലാ​വ് തു​ട​ങ്ങി​യ​വ ക​ട​പു​ഴ​കി.

സ്രാ​മ്പി​ക്ക​ല്ല് അ​ങ്ങാ​ടി​യി​ലും വെ​ള്ളം ക​യ​റി. ക​ട​ക​ളി​ലും പ​രി​സ​ര​ത്തെ ഏ​താ​നും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.

അം​ഗ​ൻ​വാ​ടി​യും റോ​ഡും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പെ​രി​ങ്ങ​പ്പാ​റ മേ​ഖ​ല​യി​ലും വെ​ള്ളം ക​യ​റി. റോ​ഡി​ലെ പാ​ലം ഭീ​ഷ​ണി​യി​ലാ​ണ്.

കെ.എൻ.ജി റോഡിൽ വെള്ളം കയറി

എ​ട​ക്ക​ര: വ‍്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കെ.​എ​ൻ.​ജി റോ​ഡി​ൽ വെ​ള്ളം ക​യ​റി. എ​ട​ക്ക​ര​യി​ലും മു​പ്പി​നി​യി​ലു​മാ​ണ് വെ​ള്ളം ക​യ​റി​യ​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് റോ​ഡി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്. ഓ​വു​ചാ​ലു​ക​ൾ അ​ട​ഞ്ഞ​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണം. കാ​ർ ഉ​ൾ​പ്പ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ പ്ര​യാ​സ​മു​ണ്ടാ​യി. അ​ഞ്ച്​ മ​ണി​യോ​ടെ​യാ​ണ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞ​ത്.

മണ്ണിടിച്ചിൽ: ചങ്ങണംകുന്നിൽ വീടുകൾ ഭീഷണിയിൽ

കാ​ളി​കാ​വ്: ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത് അ​ട​ക്കാ​കു​ണ്ട് ച​ങ്ങ​ണം​കു​ന്നി​ൽ വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യു​ണ്ടാ​യ മ​ഴ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യ​ത്. എ​ഴു​പ​തേ​ക്ക​ർ റോ​ഡി​ന് സ​മീ​പ​ത്തെ സു​ര​യ്യ വെ​ള്ളി​ലാം​കു​ന്ന​ന്‍റെ വീ​ടി​ന് മു​ക​ൾ​ഭാ​ഗ​ത്താ​ണ് കു​ന്നി​ൽ ഇ​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഉ​ഷ ഐ​ക്ക​ര​കു​ന്ന​ന്‍റെ വീ​ടി​ന് മു​ൻ​വ​ശം ഇ​ടി​ഞ്ഞു. മ​ഴ തു​ട​ർ​ന്നാ​ൽ മ​റ്റു വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​വു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ചോ​ക്കാ​ട് ക​ല്ലാ​മൂ​ല​യി​ലും മ​ഴ ഏ​റെ നാ​ശം വ​രു​ത്തി. ക​ല്ലാ​മൂ​ല അ​ങ്ങാ​ടി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ചാ​ത്തോ​ലി അ​സൈ​നാ​ർ എ​ന്ന ബാ​പ്പു​വി​ന്റെ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ക​ന​ത്ത മ​ഴ​യി​ൽ ചാ​ഴി​യോ​ട് ഭാ​ഗ​ത്ത് പു​ഴ ക​ര​ക​വി​ഞ്ഞു.

മലയോരത്ത് മഴ കനത്തു; കാർഷിക ഇടവിളകൾക്ക്​ ഭീഷണി

ക​രു​ളാ​യി: മ​ല​യോ​ര​ത്ത് വ്യാ​ഴാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ അ​മ​ര​മ്പ​ലം, ക​രു​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ചേ​ലോ​ട്, കൊ​ട്ടാ​ര​ക്കാ​ട്, പു​ല്ലു​പ​റ​മ്പ്, പെ​രു​മ്പൊ​യി​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ക​യ​റി.

വേ​ന​ലാ​യ​തി​നാ​ൽ വ​ന്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ല്ല. എ​ന്നാ​ൽ, പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കൃ​ഷി ചെ​യ്ത ഇ​ട​വി​ള​ക​ളാ​യ ക​പ്പ, പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യെ ബാ​ധി​ച്ചേ​ക്കും. കാ​റ്റി​ൽ ക​രു​ളാ​യി കാ​ര്‍ളി​ക്കോ​ട്ടി​ല്‍ പ​ട്ടി​ക്കാ​ട് വി​ശ്വ​നാ​ഥ​ന്റെ വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ലേ​ക്ക്​ 12 അ​ടി ഉ​യ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ജ​ല​സം​ഭ​ര​ണി ഇ​ടി​ഞ്ഞു​വീ​ണു. അ​ടു​ക്ക​ള ഭാ​ഗം പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramheavy rain
News Summary - houses destroyed due to heavy rain in malappuram
Next Story