ചിങ്കക്കല്ല് കോളനിയിലെ വീട് നിര്‍മാണം: ജില്ലതല കമ്മിറ്റി രൂപവത്കരിക്കും -കലക്ടര്‍
text_fieldsമലപ്പുറം: ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ രണ്ട് ആദിവാസി കുടുംബങ്ങളുടെ വീടിനുള്ള കാത്തിരിപ്പിന് അന്ത്യമാകുന്നു. ആദിവാസി കുടുംബങ്ങള്‍ക്ക് വീടുപണിയാനായി ജില്ലതല കമ്മിറ്റി രൂപവത്കരിക്കുമെന്ന് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു. 'കലക്ടർ കനിഞ്ഞാൽ മാത്രം ചിങ്കക്കല്ലുകാർക്ക് വീട്' എന്ന വാർത്ത ശനിയാഴ്ച 'മാധ്യമം' നൽകിയിരുന്നു.
ഗീത, സരോജിനി എന്നിവരുടെ വീട് നിർമാണം ഒമ്പത് വർഷമായി മുടങ്ങിക്കിടക്കുകയാണെന്നായിരുന്നു വാർത്ത. ഈ വാർത്തയുടെ അടിസ്ഥാനത്തിലാണ് കലക്ടർ അടിയന്തരമായി നടപടി സ്വീകരിച്ചത്.ജില്ലതല കമ്മിറ്റി രൂപവത്കരിച്ച ഉടൻ കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വനാവകാശ രേഖക്കുള്ള അപേക്ഷ അടിയന്തരമായി പരിഗണിക്കും.
വീടിന് തറ നിര്‍മിച്ച സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഇരുവരുടെയും വീടുപണി മുടങ്ങിയത്. ചിങ്കക്കല്ല് കോളനിയില്‍ താമസിക്കുന്ന ഇരുവര്‍ക്കും വനഭൂമിയില്‍ ഭൂമി ലഭിക്കുന്നതിനായി ഊരുകൂട്ടം ചേര്‍ന്ന് ഭൂരേഖ നല്‍കുന്നതിന് തീരുമാനം എടുത്തിരുന്നു. കേന്ദ്ര വനാവകാശ നിയമം (2006) പ്രകാരം ഊരുകൂട്ടത്തില്‍ നിന്ന് കൈവശ രേഖക്കുള്ള അപേക്ഷകള്‍ സബ് ഡിവിഷനല്‍ തല കമ്മിറ്റിയിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിന്മേല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലതല കമ്മിറ്റിയാണ്. കമ്മിറ്റി അടിയന്തരമായി രൂപവത്കരിച്ച് ഉത്തരവാകുന്നത് സര്‍ക്കാറിന്‍റെ സജീവ പരിഗണനയിലാണെന്നും കലക്ടര്‍ അറിയിച്ചു.2013ൽ ഐ.ടി.ടി.ഡി.പി സഹായത്തോടെ ഒരു വർഷത്തിലേറെ നീണ്ടുനിന്ന വീടിന്‍റെ തറ നിർമാണം നടന്നു.
തറപ്പണി പൂർത്തിയായ സമയത്ത് സ്ഥലം മാറി വന്ന വനംവകുപ്പ് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ വനഭൂമിയിലാണ് വീട് നിർമിക്കുന്നതെന്ന് പറഞ്ഞ് നിർമാണം തടഞ്ഞു. തറ നിർമിച്ച ഭൂമിയുടെ അവകാശ രേഖ ഈ കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നതിന് കഴിഞ്ഞ ഒമ്പതു വർഷമായിട്ടും അധികൃതർക്കായിട്ടില്ല. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

