ഹോർട്ടികള്‍ച്ചര്‍ മിഷന് ധനസഹായം നല്കുന്നു
text_fieldsമലപ്പുറം: സംസ്ഥാന ഹോർട്ടികള്‍ച്ചര്‍ മിഷന് മുഖാന്തിരം മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികള്‍ച്ചര്‍ (എം.ഐ.ഡി.എച്ച്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രോജക്ട് അധിഷ്ഠിത പദ്ധതികള്‍ക്ക് ധനസഹായം നല്കുന്നു.
സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് ധനസഹായം. വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, രജിസ്ട്രേഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിത കര്‍ഷക സംഘങ്ങള്‍, 25 അംഗങ്ങളെങ്കിലുമുള്ള സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്കാണ് സഹായത്തിന് അര്‍ഹത.
കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫിസുമായോ, www.shm.kerala.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം. ഫോണ്‍: 9495206424.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

