Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
horse ride
cancel
camera_alt

കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന കുതിരയോട്ട മത്സരത്തിൽനിന്ന്​

Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആവേശം കടിഞ്ഞാൺ...

ആവേശം കടിഞ്ഞാൺ പൊട്ടിച്ചു; കൂട്ടിലങ്ങാടിയിൽ കുതിരക്കുളമ്പടികൾ പാതിയിൽ നിലച്ചു

text_fields
bookmark_border

മലപ്പുറം: ജില്ല ഹോഴ്​സ്​ റൈഡേഴ്​സി​െൻറ നേതൃത്വത്തിൽ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സംസ്​ഥാന കുതിരയോട്ട മത്സരം കാണാൻ ആളുകൾ കുടുംബ സമേതം ഒഴുകിയെത്തി. ആൾക്കൂട്ടത്തിൽ കോവിഡ്​ മാനദണ്ഡങ്ങളൊക്കെ 'കാറ്റിൽ പറന്നതോടെ' അധികൃതർ ഇടപെട്ട്​ സംസ്​ഥാന മത്സരം നിർത്തിവെച്ചു.

മത്സരം വീക്ഷിക്കാൻ​ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനുപേർ ഞായറാഴ്ച രാവിലെ തന്നെ എത്തിയിരുന്നു​. മത്സരം തുടങ്ങുന്നതിന്​ മുമ്പ് സ്​റ്റേഡിയവും പവിലിയനുമെല്ലാം കാണികളാൽ നിറഞ്ഞു. പത്തുമണിയോടെ എം.എസ്​.പി അസി. കമാൻഡൻറ്​ ഹബീബുറഹ്​മാൻ ഫ്ലാഗ്​ഓഫ്​ ചെയ്​തു. കുതിരക്കുളമ്പടിയേറ്റ്​ പൊടിപടലങ്ങൾ നിറഞ്ഞ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ ജനം ആവേശത്തിലായി. കുതിച്ചുപാഞ്ഞ കുതിരകൾക്ക്​ കടിഞ്ഞാണിടാൻ, പ​േക്ഷ അധികസമയം വേണ്ടിവന്നില്ല. കോവിഡ്​ മാനദണ്ഡം ലംഘിച്ചെന്ന പരാതിയിൽ മലപ്പുറം സി.ഐയുടെ നിർദേശത്തെത്തുടർന്ന്​ ഉച്ചക്ക്​ 12ഓടെ മത്സരം നിർത്തി.

പങ്കെടുത്ത 50 കുതിരകളും ആദ്യ റൗണ്ട്​ പൂർത്തിയാക്കിയിരുന്നു. വാഹനങ്ങളിൽ കുടുംബസമേതമാണ് കാണാൻ പലരുമെത്തിയത്. ഇത് ഗതാഗക്കുരുക്കും സൃഷ്​ടിച്ചു.

രാവിലെ എട്ട്​ മുതൽ പ്രാഥമിക റൗണ്ട്​ മത്സരവും വൈകീട്ട്​​ മൂന്നിന്​​ ശേഷം ഫൈനൽ മത്സരവുമായിരുന്നു നിശ്ചയിച്ചിരുന്നത്​. ഒരു സമയം ഒരു കുതിര എന്ന നിലയിലായിരുന്നു ഒാട്ടം​. 400 മീറ്റർ ട്രാക്കിൽ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്നവയാണ്​ വിജയികളായത്​.

പ്രാഥമിക റൗണ്ടിൽ കോട്ടക്കൽ ഹംസക്കുട്ടിയുടെ എയ്ഞ്ചൽ 29.572 സെക്കൻഡിൽ ഫിനിഷ്​ ചെയ്​ത്​ ഒന്നാം സ്ഥാനം നേടി. പൊന്നാനി ഹോഴ്സ് റൈഡേഴ്സ് അക്കാദമി 29.783 സെക്കൻഡിൽ പൂർത്തിയാക്കി രണ്ടാമതും സൂപ്പി എപ്പിക്കാടി​െൻറ ദുൽ ദുൽ കുതിര 29.94 സെക്കൻഡിൽ ഫിനിഷ്​ ചെയ്​ത്​ മൂന്നാ​മതുമെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horse riding
Next Story