Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹണിട്രാപ്: വ്യാപാരിയിൽ നിന്നും 50 ലക്ഷത്തോളം രൂപ തട്ടിയയാൾ അറസ്റ്റിൽ

text_fields
bookmark_border
ഹണിട്രാപ്: വ്യാപാരിയിൽ നിന്നും 50 ലക്ഷത്തോളം രൂപ തട്ടിയയാൾ അറസ്റ്റിൽ
cancel

ചങ്ങരംകുളം:ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടി കൊണ്ട് പോയി മർദിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ കൂടി ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേസിൽ ഒളിവിൽ കഴിഞ്ഞ് വന്ന മലപ്പുറം തൂത ആലിപ്പറമ്പ് സ്വദേശി ഉണ്ണികുന്നുംപുറത്ത് ശ്രീധരൻ(36)നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിക്കലിന്റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.ചാലിശ്ശേരി സ്വദേശിയായ അടക്കവ്യാപാരിയെയാണ് സിനിമയിൽ അഭിനയിക്കാനാണെന്ന വ്യാജേനെ എടപ്പാളിൽ ലോഡ്ജിൽ എത്തിച്ച് മയക്ക് ഗുളിക നൽകി തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്.ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസ് ഹണിട്രാപ്പ് ആയിരുന്നു എന്ന് പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു ആഡംബര കാർ,സ്വർണ്ണാഭരണം,പണം,വിലകൂടിയ വാച്ച്,അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവർന്നത്.12 ഓളം പ്രതികളുണ്ടായിരുന്ന കേസിൽ 11 പ്രതികളെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Honeytrap: A man who cheated Rs 50 lakh from a trader was arrested
Next Story