Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴകത്തിന്റെ സത്യസന്ധത: മലയാളി വ്യാപാരിക്ക് 90,000 രൂപ തിരിച്ചുകിട്ടി

text_fields
bookmark_border
തമിഴകത്തിന്റെ സത്യസന്ധത: മലയാളി വ്യാപാരിക്ക് 90,000 രൂപ തിരിച്ചുകിട്ടി
cancel

പരപ്പനങ്ങാടി: ബസ് യാത്രക്കിടെ മലയാളി യാത്രികന്റെ നഷ്ടപ്പെട്ട 90,000 രൂപ തമിഴകത്തിന്റെ സത്യസന്ധതയിൽ തിരിച്ചുകിട്ടി. വ്യാപാര ആവശ്യത്തിനുള്ള തുകയുമായി തമിഴ്നാട്ടിലെത്തിയ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയും റെഡ് റോസ് ഹോട്ടൽ ഗ്രൂപ് എം.ഡിയുമായ ജലീൽ ഉള്ളണത്തിന്റെ പണമാണ് ചെന്നൈയിൽവെച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് യാത്രക്കിടെ നഷ്ടപ്പെട്ടത്. ബസിറങ്ങി പണം നഷ്ടമായത് അറിഞ്ഞയുടൻ ജലീൽ ട്രാൻസ്പോർട്ട് ഓഫിസിൽ വിവരമറിയിച്ചു.

ഉടൻ കണ്ടക്ടർ ഓമന കുട്ടനെയും ഡ്രൈവർ തിലമ്പരസനെയും ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടു. ജീവനക്കാർ ബസ് നിർത്തി നടത്തിയ പരിശോധനയിലാണ് പണത്തിന്റെ കെട്ട് കണ്ടെത്തിയത്. സമീപത്തെ പൊലീസ് സ്റ്റേഷൻ മുഖേനയാണ് ബസ് ജീവനക്കാർ പണം ജലീലിന് തിരികെ നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Honesty of Tamil: Malayali businessman gets Rs 90,000 back
Next Story