ഹെൽത്ത് കെയറിലേക്ക് സഹായ ഹസ്തവുമായി ഹിറ പബ്ലിക് സ്കൂൾ
text_fields‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് തുവ്വൂർ ഹിറ പബ്ലിക് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക പ്രിൻസിപ്പൽ എ.പി. ശംസുദ്ദീൻ മാധ്യമം മലപ്പുറം സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂറിന് കൈമാറുന്നു
തുവ്വൂർ: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം ഹെൽത്ത് കെയറി’ന് സഹായഹസ്തവുമായി തുവ്വൂർ ഹിറ പബ്ലിക് സ്കൂൾ വിദ്യാർഥികൾ. 47,352 രൂപയാണ് കുട്ടികൾ സമാഹരിച്ചത്. പ്രിൻസിപ്പൽ എ.പി. ശംസുദ്ദീൻ, മാധ്യമം സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂറിന് തുക കൈമാറി.
കൂടുതൽ തുക സമാഹരിച്ച സി.കെ. ആയിഷ അംന, മുഹമ്മദ് ഇസാൻ, ടി. ആഫിയ ഫിറോസ്, കെ. റാഹിസ്, സയ മെഹ്വിഷ്, മുഹമ്മദ് നാസിം, ഷഹ്സാൻ ഇബ്രാഹിം, ജന്ന, കെ.എസ്. മുഹമ്മദ് അമ്മാർ, ഷെൻസ മെഹർ, എസ്. അമൻ, അലൻ ഐബക്, അൻവിത, പി. ഷഹ്സർ എന്നിവർക്ക് ഉപഹാരം നൽകി. സ്കൂളിനുള്ള ഉപഹാരം സ്കൂൾ മാനേജർ സമീർ ഇല്ലിക്കൽ ഏറ്റുവാങ്ങി. കെ.ടി. അബ്ദുൽ റസാഖ്, കെ. സക്കീന, കെ.പി. സറീന, അർഷ റഹീം, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

