ഹിജാബ് അവകാശം, അഭിമാനം; ഹരിത പ്രതിഷേധം സംഘടിപ്പിച്ചു
text_fieldsഎം.എസ്.എഫ് ഹരിത ജില്ല കമ്മിറ്റി മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ ‘ഹിജാബ്; അവകാശം, അഭിമാനം’ പ്രതിരോധ സംഗമത്തിൽനിന്ന്
മലപ്പുറം: 'ഹിജാബ് അവകാശം, അഭിമാനം: മലപ്പുറത്തിെൻറ പ്രതിരോധം' മുദ്രാവാക്യവുമായി എം.എസ്.എഫ് ഹരിത ജില്ല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ പ്രതിഷേധം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.എം. ഗഫൂർ ഉദ്ഘാടനം ചെയ്തു. ഹരിത ജില്ല പ്രസിഡന്റ് കെ. തൊഹാനി അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് ജില്ല പ്രസിഡന്റ് കബീർ മുതുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. ഹരിത സംസ്ഥാന പ്രസിഡന്റ് പി.എച്ച്. ആയിഷാബാനു, എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്, വൈസ് പ്രസിഡന്റ് കെ.എം. ഇസ്മായിൽ, ഹരിത ജില്ല ജനറൽ സെക്രട്ടറി സിഫ്വ ഹുസൈൻ, ട്രഷറർ സിഫാ ഷംന, ഷമീന, ഷഫ്ല പാലോളി, സലീന കൂട്ടിലങ്ങാടി, വസീം മാലിക്, കെ. അബ്ദുൽ മുനീർ, സുൽത്താൻ എന്നിവർ സംബന്ധിച്ചു.

