Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറ്റിലും മഴയിലും വ്യാപക നാശം; അടക്കാകുണ്ട്, പാറശ്ശേരി ഭാഗങ്ങളിലും ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
കാറ്റിലും മഴയിലും വ്യാപക നാശം; അടക്കാകുണ്ട്, പാറശ്ശേരി ഭാഗങ്ങളിലും ലക്ഷങ്ങളുടെ നഷ്ടം
cancel

കാളികാവ്: അടക്കാകുണ്ട്, പാറശ്ശേരി ഭാഗങ്ങളിൽ വേനൽമഴയിലുണ്ടായ വ്യാപക കൃഷിനാശത്തെ തുടർന്ന് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. പാട്ടത്തിനെടുത്ത സ്ഥലത്ത് നേന്ത്രവാഴ കൃഷി ചെയ്ത കർഷകർക്കാണ് കാര്യമായ നഷ്ടം സംഭവിച്ചത്.

പാറശ്ശേരിയിലെ പാലൂരാൻ അബൂബക്കറിന്റെ മുന്നൂറിലേറെ കുലച്ച വാഴകളാണ് മൂപ്പെത്തുംമുമ്പ് നിലംപൊത്തിയത്. പാടത്തുംപീടിക മുർഷിദിന്റെ ആയിരത്തിലേറ വാഴകൾ നശിച്ചു. ചുണ്ടേങ്ങര ഹാരിസ് ബാബു, മാഞ്ചേരി ഫൗസിയ എന്നിവരുടെ മൂവായിരത്തോളം വഴകളും അരിമണൽ പാലത്തിന് സമീപം മങ്ങാടത്ത് സുന്ദരന്റെ എഴുനൂറോളം വാഴകളും ഐക്കരപ്പറമ്പിൽ സുനീഷ് കുറ്റ്യാനിക്കൽ ജയരാജ്, ചെമ്പരത്തി ബൈജു എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത കൃഷിയിടത്തിലെ അയ്യായിരത്തോളം വാഴകളും നശിച്ചു.

അടക്കാക്കുണ്ട് അങ്ങാടിക്ക് സമീപം കള്ളിക്കാട് അൻസാർ, പാറശ്ശേരി അഷ്റഫ് കാരയിൽ, തോട്ടോളി കുഞ്ഞാപ്പുട്ടി, ടി.സി. മുനീർ, തേക്കിൻകാട്ടിൽ ബാലൻ എന്നിവരുടെ വാഴകളും നശിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകൾ കാറ്റിൽ തകർന്നുവീണു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Wind and Rain Cause Extensive Damage
Next Story