Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴ കനക്കുന്നു: ...

മഴ കനക്കുന്നു: അപകടങ്ങൾ ചെറുക്കാം

text_fields
bookmark_border
മഴ കനക്കുന്നു:  അപകടങ്ങൾ ചെറുക്കാം
cancel

മ​ല​പ്പു​റം: മ​ഴ ശ​ക്ത​മാ​യ​തോ​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. മൂ​ന്നാ​ഴ്​​ച​ക്കി​ടെ ജി​ല്ല​യി​ൽ പ​ത്തു​പേ​ർ​ വി​വി​ധ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചെ​ന്ന്​​ ജി​ല്ല ക്രൈം ​റെ​ക്കോ​ഡ്സ്​​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നൂ​റി​ല​ധി​കം പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. മി​ക്ക അ​പ​ക​ട​ങ്ങ​ളി​ലും മ​ഴ​യോ മ​ഴ മൂ​ല​മു​ള്ള റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യോ മോ​ശം കാ​ലാ​വ​സ്ഥ​യോ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

വാ​ഹ​ന​ങ്ങ​ൾ ​വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണും തെ​ന്നി​മ​റി​ഞ്ഞു​മു​ള്ള അ​പ​ക​ട​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്.അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു. റോ​ഡി​െൻറ ശോ​ച്യാ​വ​സ്ഥ​യും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ന്നു​ണ്ട്.

അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി കു​ഴി​ക​ൾ

പ്ര​ധാ​ന ഹൈ​വേ​ക​ളി​ൽ പോ​ലും ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട്​ അ​പ​ക​ടം പ​തി​വാ​കു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ന​ന്നാ​ക്കി​യ റോ​ഡു​ക​ളി​ല​ട​ക്കം വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട്​-​പാ​ല​ക്കാ​ട്​ ദേ​ശീ​യ​പാ​ത​യി​ൽ കൊ​ണ്ടോ​ട്ടി, ​െകാ​ട്ട​പ്പു​റം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും മ​ല​പ്പു​റം-​പ​ര​പ്പ​ന​ങ്ങാ​ടി റൂ​ട്ടി​ലു​മെ​ല്ലാം ​അ​പ്ര​തീ​ക്ഷി​ത കു​ഴി​ക​ൾ വാ​ഹ​ന​ങ്ങ​ളെ അ​പ​ട​ത്തി​ലാ​ക്കു​ന്നു​ണ്ട്. കൊ​ണ്ടോ​ട്ടി ന​ഗ​ര​ത്തി​ൽ മൂ​ന്ന്​ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ്​ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇൗ ​കു​ഴി​യി​ൽ ചാ​ടി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​യും നി​യ​ന്ത്ര​ണം വി​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. കൊ​ട്ട​പ്പു​റം താ​ഴെ അ​ങ്ങാ​ടി ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ​ പു​തു​താ​യി ന​ന്നാ​ക്കി​യ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​യും ഭീ​ഷ​ണി​യാ​ണ്.

റോ​ഡ്​ സു​ര​ക്ഷ​ക്ക്​ ക​ർ​മ​പ​ദ്ധ​തി

മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പ്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ വി​ഭാ​ഗം ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പ്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ വി​ഭാ​ഗ​വും അ​ത​തി​ട​ങ്ങ​ളി​ലെ ​െപാ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്, ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ കീ​ഴി​ലും കൂ​ട്ടാ​യ്​​മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലും പൊ​ലീ​സും മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും സ​ജീ​വ​മാ​ക്കു​ന്നു​ണ്ട്.

ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​ക്ക്...

വേ​ഗം വ​ള​രെ കു​റ​ച്ച്​ മാ​ത്ര​മേ വ​ണ്ടി ഒാ​ടി​ക്കാ​വൂ. ഇ​തി​നാ​യി യാ​ത്ര​ക്ക്​ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം എ​ട​ു​ക്കു​ക.
വ​ള​വു​ക​ളി​ല്‍ വേ​ഗം ന​ന്നാ​യി കു​റ​ക്കു​ക
മ​ഴ​യ​ത്ത്​ ബ്രേ​ക്ക് ചെ​യ്യാ​ന്‍ എ​ടു​ക്കു​ന്ന അ​ക​ലം കൂ​ടു​ന്ന​തി​നാ​ല്‍
വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ടു​ത​ല്‍ അ​ക​ലം പാ​ലി​ക്ക​ണം.
റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന യാ​ത്രി​ക​രെ കാ​ണാ​ന്‍ പ്ര​യാ​സം ഉ​ണ്ടാ​വാം എ​ന്ന​തി​നാ​ല്‍ അ​വ​രെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക.
മ​ര​ങ്ങ​ള്‍ക്ക​ടി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​തി​രി​ക്കു​ക. മ​ര​ക്ക​മ്പു​ക​ള്‍ ഒ​ടി​യാ​നോ മ​രം ത​ന്നെ ക​ട​പു​ഴ​കാ​നോ സാ​ധ്യ​ത​യു​ണ്ട് എ​ന്നോ​ര്‍ക്കു​ക.
ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ കു​ട പി​ടി​ച്ചു​കൊ​ണ്ട് യാ​ത്ര ചെ​യ്യാ​ന്‍ പാ​ടി​ല്ല
ബ്രേ​ക്ക്, വി​ന്‍ഡ് ഷീ​ൽ​ഡു​ക​ള്‍, വൈ​പ്പ​ര്‍, ട​യ​റു​ക​ള്‍, ഹെ​ഡ് ലൈ​റ്റ്, ഹോ​ണ്‍ എ​ന്നി​വ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
ട​യ​റു​ക​ൾ ആ​വ​ശ്യ​ത്തി​ന്​ ഗ്രി​പ്പു​ള്ള​താ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം
വെ​ള്ളം പൊ​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ള്ള പ​രി​ച​യ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത്
കൂ​ടി​യു​ള്ള വാ​ഹ​ന​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainAccident News
News Summary - Heavy rain: Accidents can be fought
Next Story