ഹെല്‍ത്തി കേരള; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
text_fieldsഹെൽത്തി കേരള ഫീൽഡ് കാമ്പയിനിന്റെ ജില്ലതല ഉദ്ഘാടനം മലപ്പുറം നഗരസഭ
ചെയർപേഴ്സൻ അഡ്വ. റിനിഷ നിർവഹിക്കുന്നു
മലപ്പുറം: രോഗപ്രതിരോധത്തിന്റെ സന്ദേശം നല്കി ആയുഷ് വകുപ്പും നാഷനല്‍ ആയുഷ് മിഷനും സംയുക്തമായി നടത്തുന്ന ‘ഹെല്‍ത്തി കേരള’ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കംകുറിച്ചു. നഗരസഭ ചെയര്പേഴ്സന് അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്തു.
രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, നല്ല ഭക്ഷണം, വ്യായാമം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാമ്പയിന് ലക്ഷ്യമിടുന്നത്. ഐ.എസ്.എം ഡി.എം.ഒ ഡോ. റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സിമി മുരളി, ഹോമിയോ ഡി.എം.ഒ ഡോ. ജുമൈലത്ത്, ഡോ. നസീല, എ.കെ. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. കാമ്പയിനിന്റെ ഭാഗമായി കോട്ടക്കുന്നില്‍ യോഗ പ്രദര്‍ശനം നടത്തി.
ഹെൽത്തി കേരള കാമ്പയിനിന്റെ ഭാഗമായി ആയുഷ് കേരളയുടെ നേതൃത്വത്തിൽ നടന്ന വിവിധ യോഗ ക്ലബുകളുടെ പ്രദർശനം
കലക്ടര്‍ വി.ആര്. വിനോദ് മുഖ്യാതിഥിയായി. ജീവിതശൈലീരോഗത്തെക്കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ സംബന്ധിച്ചും സിവില്‍ സ്റ്റേഷനില്‍ പ്രദര്‍ശനം നടന്നു. സൗജന്യ മെഡിക്കല്‍ ക്യാമ്പും ഒരുക്കി. സൗജന്യമായി മരുന്നും നൽകി. ആരോഗ്യകരമായ ഭക്ഷണരീതി പരിചയപ്പെടുത്തുന്ന സ്റ്റാളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഭക്ഷണരീതി അറിയാനും രുചിച്ചുനോക്കാനും പാചകരീതി മനസ്സിലാക്കാനും സാധിക്കുന്ന രീതിയിലാണ് സ്റ്റാള്‍ ഒരുക്കിയിരുന്നത്. വ്യായാമത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഓര്‍മപ്പെടുത്തുന്ന സ്റ്റാളും ശ്രദ്ധ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

