Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും ക​ടു​വ‍? പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ലഭിച്ചു

text_fields
bookmark_border
കാ​മ​റ സ്ഥാ​പി​ച്ചു
പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും ക​ടു​വ‍? പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ലഭിച്ചു
cancel

കാ​ളി​കാ​വ്: പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ൽ അ​ജ്ഞാ​ത ജീ​വി കാ​ട്ടു​പ​ന്നി​യെ കൊ​ന്നു​തി​ന്നു. ക​ടു​വ​യാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​തോ​ടെ ജ​നം ഭീ​തി​യി​ലാ​ണ്. എ​സ്റ്റേ​റ്റി​ലെ 2010 ഏ​രി​യ​യി​ലാ​ണ് പ​ന്നി​യു​ടെ ജ​ഡം ക​ണ്ട​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ടാ​പ്പി​ങ്ങി​നെ​ത്തി​യ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പാ​തി ഭ​ക്ഷി​ച്ച നി​ല​യി​യി​ൽ പ​ന്നി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ബീ​റ്റ് ഫോ​സ്റ്റ് ഓ​ഫി​സ​ർ ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും ആ​ർ.​ആ​ർ.​ടി പ്ര​വ​ർ​ത്ത​ക​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ടു​വ​യു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. സ്ഥി​രീ​ക​രി​ക്കാ​നാ​യി വ​ന​പാ​ല​ക​ർ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു.

ഒ​രു വ​ർ​ഷം മു​മ്പാ​ണ് പ്ര​ദേ​ശ​ത്തെ പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ച​ത്. എ​സ്റ്റേ​റ്റി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മു​മ്പും ക​ടു​വ​യെ ക​ണ്ടി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് അ​ട​ക്കാ​കു​ണ്ട് റാ​വു​ത്ത​ൻ കാ​ട്ടി​ൽ വെ​ച്ച് ടാ​പ്പി​ങ് തൊ​ഴി​ലാ​ളി ഗ​ഫൂ​റ​ലി​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Half-eaten body of wild boar found
Next Story