പഴക്കം അര നൂറ്റാണ്ട്; തകർച്ച ഭീതിയിൽ മാമ്പറ്റ പാലം
text_fieldsകരുവാരകുണ്ട് പഞ്ചായത്തിലെ മാമ്പറ്റ പാലം
കരുവാരകുണ്ട്: അരനൂറ്റാണ്ട് പിന്നിടുന്ന മാമ്പറ്റയിലെ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് ചെവി കൊടുക്കാതെ അധികൃതർ. നൂറുകണക്കിന് മലയോര കുടുംബങ്ങൾക്കും വനിതകളടക്കമുള്ള തൊഴിലാളികൾക്കും ആശ്രയമേകാൻ 1976ൽ ഒലിപ്പുഴക്ക് മീതെ നാട്ടുകാർ പണിത പാലമാണിത്.
കൽക്കുണ്ട്, ചേരി, മഞ്ഞളാം ചോല, ആർത്തല എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക് ഇപ്പോഴും പുറംലോകത്തേക്കുള്ള കവാടം ഇപ്പോഴും ഈ പാലമാണ്. കാലവർഷത്തിൽ ഒലിപ്പുഴ നിറഞ്ഞാൽ പാലം വെള്ളത്തിലാവും. ഇങ്ങനെ ഒലിച്ചുപോയതാണ് കൈവരി. അപ്രോച്ച് റോഡുകളെയും പലതവണ വെള്ളമെടുത്തിട്ടുണ്ട്.
വീതി കുറഞ്ഞ ഈ പാലത്തിലൂടെ സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഭാരം കയറ്റിവരുന്ന ലോറികളും സാഹസികമായാണ് കടന്നുപോകാറ്.
ഓട്ടോയും ബൈക്കുകളും പലതവണ പുഴയിൽ വീണ് അപകടങ്ങളുണ്ടായി. മണൽ ഒലിച്ചുപോയി പാലത്തിന്റെ തൂണുകളും ദുർബലമായിട്ടുണ്ട്. രണ്ട്
പ്രളയങ്ങളുടെ ഇര എന്ന നിലയിൽ റീ ബിൽഡ് കേരളയിൽ പാലം പുതുക്കിപ്പണിയാൻ പദ്ധതി സമർപ്പിച്ചിരുന്നു. എന്നാൽ ഫയലിന് പിറകെ ആരും പോയില്ല. അതിനാൽ പദ്ധതി പൊടിപിടിച്ചു.
പാർക്കുകളും റിസോർട്ടുകളും കൊണ്ട് നിറയുന്ന കൽക്കുണ്ടിലേക്കും കേരളാംകുണ്ടിലേക്കുമുള്ള വഴി എന്ന നിലയിൽ ഈ പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

