Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള യാത്രനിരക്ക് കുറയുന്നു

text_fields
bookmark_border
ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള  യാത്രനിരക്ക് കുറയുന്നു
cancel

കൊ​ണ്ടോ​ട്ടി: മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് യാ​ത്ര നി​ര​ക്ക് കു​റ​യു​മ്പോ​ള്‍ തീ​ര്‍ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇ​ത്ത​വ​ണ ക​രി​പ്പൂ​ര്‍ പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മാ​യി ഹ​ജ്ജി​ന് പോ​യ​വ​രു​ടെ എ​ണ്ണം 969 ആ​യി​രു​ന്നു. എ​ന്നാ​ല്‍, അ​ടു​ത്ത വ​ര്‍ഷം ക​രി​പ്പൂ​രി​ല്‍ നി​ന്ന് യാ​ത്ര പു​റ​പ്പെ​ടാ​ന്‍ ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​വ​രു​ടെ എ​ണ്ണം 1826 ആ​ണ്. 2025ലെ ​ഹ​ജ്ജി​നെ അ​പേ​ക്ഷി​ച്ച് 2026ല്‍ ​യാ​ത്ര​നി​ര​ക്ക് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് 2027ലെ ​തീ​ര്‍ഥാ​ട​ന​ത്തി​ന് കൂ​ടു​ത​ല്‍ പേ​ര്‍ ക​രി​പ്പൂ​ര്‍ പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​ത്ത​വ​ണ ഹ​ജ്ജി​ന് ക​രി​പ്പൂ​രി​ല്‍ നി​ന്നു​ള്ള നി​ര​ക്ക് വീ​ണ്ടും കു​റ​ഞ്ഞ​താ​യാ​ണ് വി​വ​രം. 2027ല്‍ ​ആ​രം​ഭി​ക്കാ​നു​ള്ള ഹ​ജ്ജ് യാ​ത്ര​ക്ക് ക​രി​പ്പൂ​രി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന ക​മ്പ​നി ഒ​രു തീ​ര്‍ഥാ​ട​ക​നി​ല്‍ നി​ന്ന് 96,465 രൂ​പ ഈ​ടാ​ക്കു​മെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. എ​ന്നാ​ല്‍, കൊ​ച്ചി​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ക​മ്പ​നി ത​ന്നെ ഒ​രു യാ​ത്ര​ക്കാ​ര​ന് ഈ​ടാ​ക്കു​ന്ന നി​ര​ക്ക് 88,824 രൂ​പ​യാ​ണ്. കൊ​ച്ചി​യി​ല്‍ നി​ന്ന് ഫ്‌​ളൈ അ​ദീ​ല്‍ ക​മ്പ​നി 92,549 രൂ​പ​യും ഈ​ടാ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഈ ​നി​ര​ക്കു​ക​ള​നു​സ​രി​ച്ച് കൊ​ച്ചി​യി​ലും ക​രി​പ്പൂ​രി​ലും ഈ​ടാ​ക്കു​ന്ന നി​ര​ക്ക് ത​മ്മി​ലു​ള്ള അ​ന്ത​രം 7641 രൂ​പ മാ​ത്ര​മാ​ണ്.

2026ല്‍ ​പൂ​ര്‍ത്തി​യാ​യ ഹ​ജ്ജി​ന് കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള നി​ര​ക്കി​നേ​ക്കാ​ള്‍ ക​രി​പ്പൂ​രി​ല്‍ നി​ന്നു​ള്ള നി​ര​ക്ക് 18,000 രൂ​പ​യി​ല​ധി​കം കൂ​ടു​ത​ലാ​യി​രു​ന്നു. അ​തി​ന് മു​മ്പ​ത്തെ വ​ര്‍ഷം ക​രി​പ്പൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട തീ​ര്‍ഥാ​ട​ക​ര്‍ കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള നി​ര​ക്കി​നേ​ക്കാ​ള്‍ 35000ല​ധി​കം രൂ​പ ന​ല്‍കേ​ണ്ടി​യി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ ത​വ​ണ 18000 രൂ​പ​യാ​യി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ക​രി​പ്പൂ​ര്‍ പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യോ​ളം വ​ർ​ധി​ച്ച​ത്. 2027ലെ ​ഹ​ജ്ജി​ന് നി​ര​ക്ക് വീ​ണ്ടും കു​റ​ഞ്ഞ​തി​നാ​ല്‍ ക​രി​പ്പൂ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ വ​ര്‍ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​ത്ത​വ​ണ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 5427 പേ​രാ​ണ് ഹ​ജ്ജി​ന് പോ​കു​ന്ന​ത്. ഇ​വ​രി​ല്‍ 1826 പേ​ര്‍ മാ​ത്ര​മാ​ണ് ക​രി​പ്പൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്. 2020 ൽ ​വി​മാ​ന ദു​ര​ന്ത​മു​ണ്ടാ​യ ശേ​ഷം ക​രി​പ്പൂ​രി​ല്‍ നി​ന്ന് വ​ലി​യ വി​മാ​ന​ങ്ങ​ള്‍ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് നി​ര​ക്ക് വ​ര്‍ധി​ച്ച​ത്.

‘റെ​സ’ വി​പു​ലീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​യി വ​ലി​യ വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ ഹ​ജ്ജ് നി​ര​ക്കി​ല്‍ വ​ലി​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hajj: Travel fare from Karipur decreases
Next Story