സർക്കാർ ഫണ്ട് കൈമാറുന്നില്ല; പഞ്ചായത്തുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
text_fieldsഅരീക്കോട്: ഗ്രാമപഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതമായി ബജറ്റിൽ ഉൾപ്പെട്ട മുഴുവൻ തുകയും സർക്കാർ കൈമാറാത്തത് കാരണം പദ്ധതി പ്രവർത്തനങ്ങളുടെ പൂർത്തീകരണവും അടുത്ത പദ്ധതി രൂപവത്കരണവും പ്രതിസന്ധിയിലായതായി ആക്ഷേപം. ഇതിന് പുറമെ 2019ലെ പ്രളയബാധിത പഞ്ചായത്തുകൾക്ക് അനുവദിച്ച ഫണ്ടും കിട്ടിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഊർങ്ങാട്ടിരി പഞ്ചായത്തിൽ 2019-20 സാമ്പത്തിക വർഷം പ്രവൃത്തി പൂർത്തീകരിച്ച 129 പദ്ധതികളുടെ 2.51 കോടി രൂപയുടെ ബിൽ ട്രഷറിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ബില്ലുകളുടെ തുക അനുവദിക്കാതെ സർക്കാർ ഇവയെ ക്യൂ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇക്കാരണം കൊണ്ട് പണി പൂർത്തീകരിച്ച പ്രവൃത്തികൾ 2020-21 വർഷം സ്പിൽ ഓവർ പദ്ധതിയായി നടപ്പാക്കേണ്ടി വന്നു. ഇവയുടെ തുകയാവട്ടെ 2020-21 സാമ്പത്തിക വർഷത്തിൽ അനുവദിച്ചവയിൽനിന്ന് നൽകേണ്ടിയും വന്നു. പ്രളയബാധിത പഞ്ചായത്തുകൾക്കുള്ള ഫണ്ട് എന്ന നിലയിൽ അനുവദിച്ച തുകയും കൈമാറിയില്ല.
ഊർങ്ങാട്ടിരി (62.74 ലക്ഷം), നിറമരുതൂർ (25), പുറത്തൂർ (25), ചാലിയാർ (35.88), ചുങ്കത്തറ (39.5), വഴിക്കടവ് (30), പോത്തുകല്ല് (100), അമരമ്പലം (30), കരുളായി (30), കാളികാവ് (32), ചോക്കാട് (31.7), കരുവാരകുണ്ട് (34.57), മമ്പാട് (31), കീഴുപറമ്പ് (27.39 ), എടവണ്ണ (71.13) എന്നിങ്ങനെയാണ് പ്രളയ ഫണ്ട് അനുവദിക്കപ്പെട്ടത്.
ഈ ഉത്തരവ് പ്രകാരം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ റോഡ് വികസന പദ്ധതികൾ നടപ്പാക്കി.
എന്നാൽ, പദ്ധതികൾ സാമ്പത്തികവർഷം തന്നെ പൂർത്തീകരിക്കാത്തതിനാൽ തുക നൽകിയില്ല. എന്നാൽ, പിന്നീട് പുതിയ ഉത്തരവ് നൽകി. പ്രളയ ദുരിതാശ്വാസത്തിനുള്ള തുക പ്ലാൻ ഫണ്ടിൽനിന്ന് ചെലവഴിക്കാനും അത്രയും തുക 2020-21 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ സർക്കാർ അധികമായി ഉൾപ്പെടുത്തുമെന്നുമായിരുന്നു 2020 ആഗസ്റ്റ് എട്ടിന് ഇറങ്ങിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ ഉത്തരവിെൻറ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾ ഇത്രയും വലിയ തുക പ്ലാൻ ഫണ്ടിൽനിന്ന് നൽകി. ഫലത്തിൽ ഗ്രാമപഞ്ചായത്തിെൻറ 2020-21 പദ്ധതി വിഹിതം ക്യൂ ലിസ്റ്റിൽ ഉൾപ്പെട്ട സ്പിൽ ഓവർ പദ്ധതികൾക്കും പ്രളയ ദുരിതാശ്വാസ ഫണ്ടിനും നൽകിയതിനാൽ 2020-21 വർഷം അംഗീകരിക്കപ്പെട്ട പദ്ധതികൾ പൂർത്തീകരിച്ചിട്ടും തുക കൈമാറാൻ കഴിയാതെ പ്രതിസന്ധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

