Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ സഹായം നിലച്ചു; ഭിന്നശേഷി കുട്ടികളുടെ ചികിത്സ മുടങ്ങി

text_fields
bookmark_border
ശ്വാസം നിലച്ച് സി.ഡി.എം.ആർ.പി
സർക്കാർ സഹായം നിലച്ചു; ഭിന്നശേഷി കുട്ടികളുടെ ചികിത്സ മുടങ്ങി
cancel

മലപ്പുറം: ഭിന്നശേഷി കുട്ടികൾക്ക് തെറാപ്പികളും പരിശീലനങ്ങളും നൽകുന്ന കാലിക്കറ്റ് സർവകലാശാല കാമ്പസിലെ സി.ഡി.എം.ആർ.പി (കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന്റ് റിഹാബിലിറ്റേഷൻ പ്രോഗ്രാം) സെന്ററിനെ സർക്കാർ കൈയൊഴിയുന്നു. സർവകലാശാല സൈക്കോളജി ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഈ പദ്ധതിക്ക് സാമൂഹികനീതി വകുപ്പ് നൽകിയിരുന്ന സാമ്പത്തിക സഹായം നിലച്ചതാണ് കാരണം. 2024-25ലും 2025-26ലുമായി 36 ലക്ഷം രൂപ സെന്ററിന് സർക്കാർ നൽകാനുണ്ട്. 2026-27 വർഷം സെന്റർ പ്രവർത്തിപ്പിക്കാൻ ഒരു രൂപ പോലും സർക്കാർ അനുവദിച്ചിട്ടില്ല. യുനെസ്കോയുടെ അംഗീകാരം ലഭിച്ച ഈ പദ്ധതിക്ക് കീഴിൽ യൂനിവേഴ്സിറ്റി കാമ്പസിലെ അഡ്വാൻസ്ഡ് ക്ലിനിക്കിന്റെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന പത്തോളം കമ്മ്യൂണിറ്റി ക്ലിനിക്കുകളുടെയും സേവനം തേടിയിരുന്ന ആയിരക്കണക്കിന് ഭിന്നശേഷിക്കാരുണ്ട്.

പത്ത് വർഷം പിന്നിട്ട ഈ സെന്ററർ തുടർന്ന് നടത്താനാനുള്ള ഫണ്ട് അനുവദിക്കാത്തതിനാൽ ഇവരെല്ലാം കടുത്ത ദുരിതത്തിലാണ്. ഓട്ടിസം, സെറിബ്രൽ പാൾസി, ഇന്റല്വക്ച്ചൽ ഡിസെബിലിറ്റി, ഡൗൺ സിൻ​ട്രോം വിഭാഗങ്ങളിലുള്ള ആയിരക്കണക്കിന് കുട്ടികൾക്ക് ഈ കേന്ദ്രം ആശ്വാസമായിരുന്നു. സ്പീച്ച് തെറാപ്പി, ക്ലിനിക്കൽ തെറാപ്പി, ഫിസിയോതെറാപ്പി തുടങ്ങിയ തെറാപ്പികളാണ് വിവിധ സെന്ററുകളിലൂടെ സി.ഡി.എം.ആർ.പി നൽകിയിരുന്നത്. സർവകലാശാല സെന്ററിലും മറ്റ് ക്ലിനിക്കുകളിലുമായി 31 പ്രഫഷനൽ തെറാപ്പിസ്റ്റുകളാണ് സേവനം ചെയ്തിതിരുന്നത്. ശമ്പളം മുടങ്ങിയതോടെ 18 തെറപ്പിസ്റ്റുകൾ രാജിവെച്ചു. 12 തെറപ്പിസ്റ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. ജീവനക്കാരുടെ ശമ്പളവും വാഹനങ്ങളുടെ വാടകയും നൽകാൻ പണമില്ല. ഭിന്നശേഷിക്കാരെ സ്വയംതൊഴിലിന് പ്രാപ്തരാക്കുന്ന എബിലിറ്റി കഫേ ഉൾപ്പെടെയുള്ള പരിശീലന പരിപാടികളും ഫണ്ടില്ലായ്മ മൂലം സ്തംഭനത്തിലാണ്. പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനായ പരിവാർ അസോസിയേഷൻ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സിദ്ദീഖ് ഒഴൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി. ഖാലിദ് ഉദ്ഘാടനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government assistance stopped; treatment of differently-abled children halted
Next Story