Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യത്തിന് വിട; ഈ...

മാലിന്യത്തിന് വിട; ഈ പാതയോരത്ത് ചെണ്ടുമല്ലി വിരിയും

text_fields
bookmark_border
മാലിന്യത്തിന് വിട;   ഈ പാതയോരത്ത് ചെണ്ടുമല്ലി വിരിയും
cancel
camera_alt

ച​ങ്ങ​രം​കു​ളം പാ​ത​യോ​ര​ത്ത് സം​യു​ക്ത ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ആ​രം​ഭി​ച്ച ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് വി​ത്ത് പാ​കു​ന്നു

ച​ങ്ങ​രം​കു​ളം: വൃ​ത്തി​ഹീ​ന​വും മാ​ലി​ന്യം നി​റ​ഞ്ഞ​തു​മാ​യ പാ​ത​യോ​ര​ത്ത് ഇ​നി ചെ​ണ്ടു​മ​ല്ലി വി​രി​യും. ച​ങ്ങ​രം​കു​ള​ത്ത് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ന്റെ സ​മീ​പ​ത്തെ മാ​ലി​ന്യം നി​റ​ഞ്ഞ സ്ഥ​ലം ശു​ചീ​ക​രി​ച്ചാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ച​ങ്ങ​രം​കു​ള​ത്തെ സം​യു​ക്ത ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​നി​യ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ദ്യ​മ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. മാ​ലി​ന്യം നീ​ക്കി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ സ്ഥ​ലം സ​ജ്ജ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​നൂ​റാ​ളം ചെ​ണ്ടു​മ​ല്ലി തൈ​ക​ളാ​ണ് ഇ​വി​ടെ ന​ട്ട​ത്. ഓ​ണ​ത്തി​ന് ഒ​രു​മു​റം പൂ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി​യൊ​രു​ക്കു​ന്ന​ത്. ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​വി. ഷ​ഹീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫി​സ​ർ സു​രേ​ഷ്, സം​യു​ക്ത ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ്, വാ​സു, സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:garbagemalappuramChendumallichagaramkulam
News Summary - Goodbye to garbage; Chendumalli will grow along this path
Next Story