Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 2.34...

കരിപ്പൂരിൽ 2.34 കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 2.34 കോടിയുടെ സ്വർണം പിടികൂടി
cancel
camera_alt

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ്ലൂ ​ടൂ​ത്ത്​ സ്​​പീ​ക്ക​റി​നു​ള്ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ സ്വ​ർ​ണം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന്​ ദി​വ​സ​ത്തി​നി​ടെ​ എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ 2.34 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സി​ൽ (ഡി.​ആ​ർ.​െ​എ) നി​ന്നു​ള്ള വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന്​ പേ​രി​ൽ നി​ന്നാ​യി 1.52 കോ​ടി​യു​ടെ 4,053 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ്​ പി​ടി​ച്ച​ത്.

ദോ​ഹ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ​യി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​വാ​ദി​ൽ​നി​ന്ന്​ 1,005 ഗ്രാം, ​മ​ല​പ്പു​റം സ്വ​ദേ​ശി ഹ​ബീ​ബ്​ റ​ഹ്​​മാ​നി​ൽ​നി​ന്ന്​ 1,008 ഗ്രാം, ​ദു​ബൈ​യി​ൽ നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി സ​യ്യി​ദ്​ ഫ​സ​ലി​ൽ​നി​ന്ന്​ 1940 ഗ്രാ​മു​മാ​ണ്​ പി​ടി​ച്ച​ത്. ഹ​ബീ​ബും അ​വാ​ദും ശ​രീ​ര​ത്തി​ലും ഫ​സ​ൽ ധ​രി​ച്ചി​രു​ന്ന അ​ടി​വ​സ്​​ത്ര​ത്തി​ലു​മാ​ണ്​ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത്.

ഷാ​ർ​ജ​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​യി​ൽ നി​ന്ന്​ 7.08 ല​ക്ഷ​ത്തി​ന്​ തു​ല്യ​മാ​യ വി​ദേ​ശ ക​റ​ൻ​സി​യും ക​​ണ്ടെ​ടു​ത്തു.

വി​മാ​ന​ക​മ്പ​നി സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ ബാ​ഗേ​ജി​ൽ ക​റ​ൻ​സി​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. ദു​ബൈ​യി​ൽ നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലെ​ത്തി​യ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഫൈ​സ​ലി​ൽ നി​ന്നും 1,659 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി. 72 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണം ബാ​ഗേ​ജി​നു​ള്ളി​ൽ ര​ണ്ട്​ ഭാ​ഗ​ങ്ങ​ളാ​ക്കി ബ്ലൂ ​ടൂ​ത്ത്​ സ്​​പീ​ക്ക​റി​​നു​ള്ളി​ലാ​യി​രു​ന്നു ഒ​ളി​പ്പി​ച്ച​ത്. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​രാ​യ ടി.​എ. കി​ര​ൺ, ഡോ. ​എ​സ്.​എ​സ്. ​ശ്രീ​ജു, അ​സി. ക​മീ​ഷ​ണ​ർ ജെ. ​അ​ന​ന്ത്​ കു​മാ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ സി.​പി. സ​ബീ​ഷ്, ടി.​എ​ൻ. വി​ജ​യ, എം. ​ഉ​മാ​ദേ​വി, സ​ന്തോ​ഷ്​ ജോ​ൺ, പ്രേം ​പ്ര​കാ​ശ്​ മീ​ണ, റ​ഫീ​ഖ്​ ഹ​സ​ൻ, എം.​കെ. ബാ​ബു നാ​രാ​യ​ണ​ൻ, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ എ​ൻ. റ​ഹീ​സ്, കെ. ​രാ​ജീ​വ്, ബാ​ദ​ൽ ഗ​ഫൂ​ർ, ശി​വ​കു​മാ​ർ, അ​ർ​ജു​ൻ കൃ​ഷ്​​ണ, ദു​ഷ്യ​ന്ത്, ടി.​വി. ശ​ശി​ധ​ര​ൻ, കെ. ​രാ​ജീ​വ്, കെ.​പി. ധ​ന്യ, അ​ര​വി​ന്ദ്​ ഗൂ​ലി​യ, ഹെ​ഡ്​ ഹ​വി​ൽ​ദാ​ർ പി. ​മ​നോ​ഹ​ര​ൻ, എ​ൻ.​എ​സ്. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, എ. ​വി​ശ്വ​രാ​ജ്, എ​സ്. ജ​മാ​ലു​ദ്ദീ​ൻ, കെ.​സി. മാ​ത്യു, സി.​സി. ആ​ൻ​റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipurairportgold smuggling
News Summary - Gold worth Rs 2.34 crore seized in Karipur
Next Story