Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വര്‍ണക്കടത്ത്;...

സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

text_fields
bookmark_border
സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍
cancel
camera_alt

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് പി​ടി​കൂ​ടി​യ സ്വ​ര്‍ണം

ക​രി​പ്പൂ​ര്‍: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍ണ​വു​മാ​യി യു​വ​തി​യു​ള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​ര്‍ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സി​ന്റെ പി​ടി​യി​ലാ​യി. ഇ​വ​രി​ല്‍നി​ന്ന് 2.3 കി​ലോ​ഗ്രാം സ്വ​ര്‍ണ​വും എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം ക​ണ്ടെ​ടു​ത്തു. ശ​രീ​ര​ത്തി​ന​ക​ത്തും അ​ടു​ക്ക​ള​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി​ക​ള്‍ക്കു​ള്ളി​ലും ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍ണ​ത്തി​ന് 1.3 കോ​ടി രൂ​പ വി​ല​വ​രു​മെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. വ​യ​നാ​ട് കു​തി​ര കു​ള​മ്പി​ല്‍ റി​യാ​സ് (21), മ​ല​പ്പു​റം ക​ണ്ണ​മം​ഗ​ലം ത​യ്യി​ല്‍ സൈ​നു​ല്‍ ആ​ബി​ദ് (20). ക​ര്‍ണാ​ട​ക​യി​ലെ കോ​നേ​ജേ അ​ബ്ദു​ൽ ഷ​ഹ​ദ് (22) കോ​ഴി​ക്കോ​ട് കാ​ക്ക​കു​ഴി​യി​ല്‍ പു​റാ​യ് ഷം​ന (28) എ​ന്നി​വ​രാ​ണ് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ക​സ്റ്റം​സി​ന്റെ ക​സ്റ്റ​ഡി​യി​ലാ​യ​ത്.

ഇ​ന്‍ഡി​ഗോ എ​യ​റി​ന്റെ ദു​ബൈ-​ക​രി​പ്പൂ​ര്‍ വി​മാ​ന​ത്തി​ലാ​ണ് റി​യാ​സ് എ​ത്തി​യ​ത്. ധ​രി​ച്ചി​രു​ന്ന ജീ​ന്‍സി​ന​ക​ത്ത് തേ​ച്ചു​പി​ടി​പ്പി​ച്ച നി​ല​യി​ല്‍ 331 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് ഇ​യാ​ളി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ന് 18 ല​ക്ഷം രൂ​പ വി​ല​വ​രും. ഇ​തേ വി​മാ​ന​ത്തി​ല്‍ ജി​ദ്ദ​യി​ല്‍നി​ന്നെ​ത്തി​യ സൈ​നു​ല്‍ ആ​ബി​ദ് സ്വ​ർ​ണ മി​ശ്രി​തം കാ​പ്‌​സ്യൂ​ളു​ക​ളി​ലാ​ക്കി ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത 289 ഗ്രാം ​സ്വ​ര്‍ണ​ത്തി​ന് 16 ല​ക്ഷം രൂ​പ​യാ​ണ് വി​ല ക​ണ​ക്കാ​ക്കു​ന്ന​ത്.

എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്റെ അ​ബൂ​ദ​ബി വി​മാ​ന​ത്തി​ലാ​ണ് ഷം​ന എ​ത്തി​യ​ത്. കാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​ല്‍ സ്വ​ര്‍ണ മി​ശ്രി​തം ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. 62 ല​ക്ഷം വി​ല​വ​രു​ന്ന 1160 ഗ്രാം ​സ്വ​ര്‍ണം ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. അ​ടു​ക്ക​ള​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഏ​ഴ് ക​ത്തി​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച് സ്വ​ര്‍ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത് ക​ര്‍ണാ​ട​ക സ്വ​ദേ​ശി അ​ബ്ദു​ല്‍ ഷ​ഹ​ദാ​ണ്. ഇ​യാ​ളി​ൽ​നി​ന്ന് 581 ഗ്രാം ​സ്വ​ര്‍ണം ക​ണ്ടെ​ടു​ത്തു. സ്‌​പൈ​സ് ജെ​റ്റി​ന്റെ ദു​ബൈ വി​മാ​ന​ത്തി​ലാ​ണ് അ​ബ്ദു​ൽ ഷ​ഹ​ദ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍ണ​ത്തി​ന് 34 ല​ക്ഷം രൂ​പ വി​ല വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smugglingKaripurarrest
News Summary - Gold smuggling; Four people, including a woman, were arrested in Karipur
Next Story