കരിപ്പൂരിൽ സ്വർണവും സിഗററ്റും പിടികൂടി
text_fieldsകരിപ്പൂരിൽ പിടികൂടിയ സ്വർണം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 88.38 ലക്ഷത്തിെൻറ സ്വർണവും സിഗററ്റും പിടികൂടി.
എയർ കസ്റ്റംസ് ഇൻറലിജൻസാണ് 1.845 കിലോഗ്രാം സ്വർണവും 9600 സിഗററ്റുകളും പിടിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശി ടി.പി. ഷരീഖ് (23), കാസർകോട് സ്വദേശി ഇസ്മായിൽ ബന്തിച്ചാൽ (60) എന്നിവരിൽ നിന്നാണ് സ്വർണവും സിഗററ്റും പിടിച്ചത്.
ഷരീഖ് കഴിഞ്ഞ ദിവസം രാത്രി റിയാദിൽനിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിലും ഇസ്മായിൽ ദുബൈയിൽനിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിലുമാണ് കരിപ്പൂരിലെത്തിയത്.
ഷരീഖിൽനിന്ന് 81 ലക്ഷം രൂപ വില വരുന്ന 1.699 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ബാഗേജിൽ എമർജൻസി ലാമ്പിെൻറ ബാറ്ററിക്കുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഇസ്മായിലിൽനിന്ന് 146 ഗ്രാം സ്വർണവും 9600 സിഗററ്റുകളുമാണ് കണ്ടെടുത്തത്. ഇവക്ക് 7.38 ലക്ഷം രൂപ വില വരും.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മേനാജ്, കെ. സുധീർ, തോമസ് വർഗീസ്, ഇൻസ്പെക്ടർമാരായ രാമേന്ദ്ര സിങ്, വി.സി. മിനിമോൾ, പ്രേംപ്രകാശ്, യോഗേഷ്, സുമിത് നെഹ്റ, നരേഷ്, ഹെഡ് ഹവിൽദാർ എം.എൽ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.