Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച്   ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം
cancel
camera_alt

താ​നാ​ളൂ​ർ ചു​ങ്ക​ത്ത് ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​ഗ്നി​ബാ​ധ

താ​നാ​ളൂ​ർ: ചു​ങ്ക​ത്ത് ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വ​ൻ തീ​പി​ടി​ത്തം. ചു​ങ്ക​ത്തെ ആം​ബി​യ​ൻ​സ് ക​ഫേ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. ഉ​ച്ച ക​ഴി​ഞ്ഞാ​ണ് സം​ഭ​വം സ്ഥാ​പ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. താ​നൂ​രി​ൽ​നി​ന്നു​ള്ള ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തീ​യ​ണ​ച്ചു. ഭാ​ഗ്യ​ത്തി​നാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​വ​രും പു​റ​ത്തേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഫ​ർ​ണി​ച്ച​റും ഹോ​ട്ട​ലി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​പ്പ തെ​യ്യ​മ്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ​ൻ സാ​മ്പ​ത്തി​ക​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഹോ​ട്ട​ൽ ഉ​ട​മ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gas-cylinder-explosion-causes-fire-accident-at-hotel
Next Story