Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് ആറു വർഷം കഠിനതടവും പിഴയും

text_fields
bookmark_border
കാറിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് ആറു വർഷം കഠിനതടവും പിഴയും
cancel

മഞ്ചേരി: കാറില്‍ കഞ്ചാവ് കടത്തവെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ രണ്ടു യുവാക്കള്‍ക്ക് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി ആറു വര്‍ഷം കഠിനതടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പെരിന്തല്‍മണ്ണ പുഴക്കാട്ടിരി മൂന്നാക്കല്‍ വീട്ടില്‍ മുഹമ്മദ് ആഷിഫ് (30), കരുവാരകുണ്ട് പുല്‍വെട്ട കണ്ടേംകളത്തില്‍ അനീഷ് (34) എന്നിവരെയാണ് ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്. എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി രാജീവ് ഗാന്ധി ബൈപാസ് റോഡില്‍ വാഹനപരിശോധന നടത്തവെ 2018 ഏപ്രില്‍ 24നാണ് ഇരുവരെയും 2.1 കിലോ കഞ്ചാവ് സഹിതം മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. ശ്യാംകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

മഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലുമുള്ള യുവാക്കള്‍ക്ക് വിൽപന നടത്തുന്നതിനായി മൈസൂരുവില്‍നിന്ന് കാറില്‍ കൊണ്ടുവരുകയായിരുന്നു കഞ്ചാവ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.വി. രാധാകൃഷ്ണനാണ് കേസ് അന്വേഷണം നടത്തിയതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുരേഷ് 15 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.

28 രേഖകളും അഞ്ചു തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം. അബ്ദുൽ ബഷീർ, എം.എൻ. രഞ്ജിത്ത്, പി.കെ. പ്രശാന്ത്, കെ. രാമൻകുട്ടി, കെ. പ്രദീപ്, എ.പി. ഉമ്മർകുട്ടി, പ്രിവന്റിവ് ഓഫിസർമാരായ കെ.പി. സാജിദ്, സഫീർ അലി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ganja smuggling case
Next Story