ഫർണിച്ചർ ടെൻഡറായില്ല; മലപ്പുറം ജില്ല സപ്ലൈ ഓഫിസ് കെട്ടിടോദ്ഘാടനം വൈകും
text_fieldsനിർമാണം പൂർത്തിയായ കലക്ടറേറ്റിലെ ജില്ല സപ്ലൈ ഓഫിസ് കെട്ടിടം
മലപ്പുറം: കലക്ടറേറ്റിലെ പുതിയ ജില്ല സപ്ലൈ ഓഫിസിന്റെ ഉദ്ഘാടനം വൈകിയേക്കും. ഓഫിസിലേക്കുള്ള ഫർണിച്ചറും ജീവനക്കാർക്കുള്ള ക്യാബിനും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ടെൻഡർ നടപടി വൈകുന്നതാണ് പ്രശ്നത്തിന് കാരണം. പി.ഡബ്ല്യു.ഡി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ടെൻഡർ നടപടികൾ കൈകാര്യം ചെയ്യുന്നത്.
ഫർണിച്ചർ സ്ഥാപിക്കാൻ 27 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഫർണിച്ചറും അനുബന്ധ സാമഗ്രികളും ഒരുക്കിയാൽ മാത്രമേ ഓഫിസ് ആരംഭിക്കാൻ സാധിക്കൂ. രണ്ട് മാസത്തോളമായി കെട്ടിടനിർമാണവും പെയിന്റിങ് ജോലികളും പൂർത്തിയാക്കിട്ടുണ്ട്. ഇനി ഫർണിച്ചർ സ്ഥാപിച്ച് വൈദ്യുതീകരണം പൂർത്തിയാക്കിയാൽ ഓഫിസ് തുടങ്ങാം.
2022 ഏപ്രിലിലാണ് ജില്ല പഞ്ചായത്ത് ഓഫിസിന് സമീപം പഴയ കെട്ടിടം പൊളിച്ച് പുതിയ സപ്ലൈ ഓഫിസിന് പണി തുടങ്ങിയത്. കെട്ടിടം നിര്‍മിക്കാന്‍ 1.30 കോടി രൂപയാണ് ചെലവ് വന്നത്.
2019ലാണ് കെട്ടിടം നിര്‍മിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് മുന്‍കൂറായി പണമടച്ചത്. തുടര്‍ന്ന് 2020 ജൂലൈയോടെ ഓഫിസ് താൽക്കാലികമായി മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടില്‍ എം.എസ്.പിക്ക് താഴെ മഹേന്ദ്രപുരി ഹോട്ടലിന് എതിര്‍വശത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയത്. 2021 ആഗസ്റ്റോടെ പഴയ കെട്ടിടം പൊളിക്കലും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

